ഇവർ 3 ഇന്ത്യൻ താരങ്ങളും ഡൽഹിയെ ഈ സീസണിൽ മുന്നോട്ട് നയിക്കും : വാനോളം പ്രതീക്ഷകളുമായി ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിങ്

ഇംഗ്ലണ്ട്  എതിരായ ടെസ്റ്റ് പരമ്പരയിൽ സ്പിൻ ബൗളിംഗ് പ്രകടനം കൊണ്ട് ഏറെ പ്രശംസ നേടിയ  താരങ്ങളാണ് അശ്വിനും അക്ഷർ പട്ടേലും  .ഇരുവരും ചേർന്ന് പരമ്പരയിൽ 59 ഇംഗ്ലണ്ട് വിക്കറ്റുകളാണ്‌ വീഴ്ത്തിയത് .അശ്വിൻ 4 ടെസ്റ്റിൽ നിന്ന് 32 വിക്കറ്റ് സ്വന്തമാക്കി മാൻ ഓഫ് ദി സീരീസ് പുരസ്ക്കാരം നേടിയപ്പോൾ അക്ഷർ തന്റെ അരങ്ങേറ്റ മത്സരത്തിലെ 5 വിക്കറ്റ് അടക്കം പരമ്പരയിൽ 3 ടെസ്റ്റിൽ നിന്ന് 27 വിക്കറ്റ് കരസ്ഥമാക്കി .ബൗളിങ്ങിൽ ഇരുവരും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടപ്പോൾ ബാറ്റിങ്ങിൽ അവരുടെ എല്ലാ പ്ലാനുകളും തകർത്തത് റിഷാബ് പന്താണ് .6 ഇന്നിങ്സിൽ നിന്ന് താരം 270 റൺസാണ് അടിച്ചെടുത്തത് . ഇന്ത്യൻ മുന്നേറ്റ നിര ബാറ്റിങ്ങിൽ തകർന്നപ്പോൾ എല്ലാം രക്ഷകനായത് റിഷാബ് പന്താണ് .

മൂവരുടെയും  പ്രകടനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വേറെ ഒരു കൂട്ടം പേരുണ്ട്  .ഐപിഎല്ലിലെ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പ് .വരുന്ന ഐപിൽ  സീസണിൽ മൂവരും ഡൽഹിയുടെ വിശ്വസ്‌ത താരങ്ങളാണ് . പരമ്പരയിൽ അക്ഷറും അശ്വിനും നടത്തിയ   വിക്കറ്റ് വേട്ടയെ കുറിച്ച് സംസാരിക്കുകയാണ് ഡല്‍ഹി കാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. ടീമിനൊപ്പം ചേരുന്നതിന്റെ ആകാംക്ഷയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. 

“പുതിയ ഐപിൽ സീസൺ വേണ്ടി ഡല്‍ഹി കാപിറ്റല്‍സിനോടൊപ്പം ചേരുന്നതിന് വേണ്ടി ഞാൻ ഏറെ ആകാംഷയോടെ  കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ  തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം അശ്വിന്റേയും അക്‌സറിന്റേയും പന്തുകള്‍ ഇനിയും വിക്കറ്റുകള്‍ നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പന്ത് കൂടുതല്‍ റണ്‍സ് നേടുമെന്നും കരുതുന്നു .മികച്ച ഒരു സീസണിനായി കാത്തിരിക്കുന്നു “പോണ്ടിങ് ഇപ്രകാരം ട്വിറ്ററിൽ കുറിച്ചു .

Read More  ഐപിഎല്ലിൽ സിക്സർ കിംഗ് ഗെയ്ൽ തന്നെ : രാജസ്ഥാൻ എതിരെ നേടിയത് അപൂർവ്വ നേട്ടം

ഏപ്രിൽ 9നാണ് ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിക്കുന്നത് .
ഇത്തവണത്തെ താര ലേലത്തിൽ പങ്കെടുത്ത ഡൽഹി ചില താരങ്ങളെ കൂടി  സ്വന്തമാക്കിയിരുന്നു .അതിൽ ഏറ്റവും പ്രധാനമാണ് ഓസീസ് സ്റ്റാർ ബാറ്സ്മാൻ സ്റ്റീവ് സ്മിത്തിനെ ഡൽഹി സ്‌ക്വാഡിൽ എത്തിച്ചത് .

ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ് :Shikhar Dhawan, Prithvi Shaw, Ajinkya Rahane, Rishabh Pant, Shreyas Iyer, Axar Patel, Amit Mishra, Ishant Sharma, R Ashwin, Lalit Yadav, Harshal Patel, Avesh Khan, Pravin Dubey, Kagiso Rabada, Anrich Nortje, Marcus Stoinis, Shimron Hetmyer, Chris Woakes, Daniel Sams, Steve Smith, Umesh Yadav, Ripal Patel, Vishnu Vinod, Lukman Meriwala, M Siddharth, Tom Curran, Sam Billings

LEAVE A REPLY

Please enter your comment!
Please enter your name here