വേറെ പണിക്ക് പോകുവാൻ അവനോട് അദ്ദേഹം പറഞ്ഞു :വൻ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ലോകത്ത് ഇന്ന് ദീപക് ചഹാർ എന്ന ഇന്ത്യൻ താരം സൂപ്പർ സ്റ്റാറായി മാറി കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ഏറെ നിർണായകമായ ഒരു മത്സരത്തിൽ തന്റെ ബാറ്റിങ് മികവാൽ തോൽവിയിൽ നിന്നും രക്ഷിച്ച ദീപക് ചഹാർ മൂന്ന് വിക്കറ്റ് വിജയമാണ് കൊളംബോയിൽ നേടി തന്നത്. ദീപക് ചഹാർ 82 പന്തിൽ നിന്നും 69 റൺസ് അടിച്ചെടുത്തപ്പോൾ രണ്ടാം ഏകദിനം ജയിക്കാനും ഒപ്പം പരമ്പര നേടാനും ഇന്ത്യൻ ടീമിന് സാധിച്ചു.താരം ഐപില്ലിലും ഒപ്പം ആഭ്യന്തര ക്രിക്കറ്റിലും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചതിനെ കുറിച്ചും അഭിപ്രായം വിശദമാക്കുന്ന ആരാധകർ പലർക്കും ഇപ്പോൾ ഞെട്ടൽ സമ്മാനിക്കുകയാണ് ദീപക് ചഹാറിനെ സംബന്ധിച്ച മുൻ ഇന്ത്യൻ താരത്തിന്റെ ഒരു വെളിപ്പെടുത്തൽ.

രാജസ്ഥാൻ ക്രിക്കറ്റ്‌ ടീമിനോപ്പം ഏറെ കാലം ആഭ്യന്തര ക്രിക്കറ്റിൽ പ്രവർത്തിച്ച ദീപക് ചഹാർ കരിയറിൽ നേരിട്ട ഒരു അവഗണനയെ കുറിച്ചാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ വെങ്കടേഷ് പ്രസാദ് വെളിപ്പെടുത്തൽ നടത്തിയത്. ഒരുവേള രാജസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമായി എത്തിയ വിദേശ കോച്ചും ഒപ്പം മുൻ ഇതിഹാസ ഓസ്ട്രേലിയൻ താരവുമായ ഗ്രേഗ് ചാപ്പൽ താരത്തെ ക്രിക്കറ്റിൽ നിന്നും പിന്മാറുവാൻ പ്രേരിപ്പിച്ച കഥയാണ് മുൻ താരം വിശദീകരിക്കുന്നത്.

“ഇന്ന് ഇന്ത്യൻ ടീമിനെ ഒരു മത്സരത്തിൽ അവൻ ഒറ്റക്ക് ജയിപ്പിച്ചിരിക്കുന്നു. പക്ഷേ അവന്റെ വളർച്ചയിൽ ആർക്കും തന്നെ അറിയാത്ത ഒരു അനുഭവമുണ്ട്. അന്ന് രാജസ്ഥാൻ ക്രിക്കറ്റ്‌ അസോസിയേഷൻ ഭാഗമായി കളിച്ചിട്ടുള്ള ദീപക് ചഹാറിനോട് അന്നത്തെ കോച്ച് ഗ്രേഗ് ചാപ്പൽ ഇനി ക്രിക്കറ്റിൽ നിന്നും നീ പിന്മാറുന്നതാണ് നല്ലത് എന്നുള്ള അഭിപ്രായം ഷെയർ ചെയ്തിരുന്നു. അവനെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള കാരണവും അവന്റെ നീളത്തിലെ കുറവാണ്. ക്രിക്കറ്റിൽ നിന്നും മാറി വേറെ ജോലി നോക്കാനാണ് ചാപ്പൽ അന്ന് പറഞ്ഞത് എന്നോർക്കണം “മുൻ താരം തുറന്ന് പറഞ്ഞു.

“ചാപ്പൽ അന്ന് അങ്ങനെ അഭിപ്രായപെട്ട് ഒഴിവാക്കിയ താരമാണ് ഒറ്റയാൻ ബാറ്റിങ് നടത്തി ഇന്ത്യയെ ജയിപ്പിച്ചിരിക്കുന്നത്. എന്താണ് ee ജീവിതാനുഭവം നൽകുന്ന സൂചനയെന്നാൽ സ്വയം വിശ്വസിക്കുക. വിദേശ കോച്ച് പറയുന്ന വാക്കുകൾക്ക് നമ്മൾ വലിയ വില ഒരിക്കലും നൽകേണ്ട എന്നുമാണ് “വെങ്കടേഷ് പ്രസാദ് തന്റെ അഭിപ്രായം വ്യക്തമാക്കി