കയറടാ ക്രീസില്‍. സ്റ്റബ്സിനെ വിരട്ടി ദീപക്ക് ചഹര്‍ [വീഡിയോ]

സൗത്താഫ്രിക്കകെതിരെയുള്ള മൂന്നാം ടി20 മത്സരത്തില്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ റണ്ണൗട്ട് മുന്നറിയിപ്പുമായി ദീപക്ക് ചഹാര്‍. 16ാം ഓവറിലെ ആദ്യ പന്തിലാണ് ഈ സംഭവം. പന്തെറിയാനായി റണ്ണപ്പ് ചെയ്ത് എത്തിയ ദീപക്ക് ചഹര്‍, സ്റ്റബ്സ് ക്രീസില്‍ നിന്നും നേരത്തെ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഇത് കണ്ട ദീപക്ക് ചഹര്‍ പന്തെറിഞ്ഞല്ലാ. പക്ഷേ ഇതിനോടകം സ്റ്റബ്സ് ക്രീസില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. അബദ്ധം മനസ്സിലാക്കി സൗത്താഫ്രിക്കന്‍ ബാറ്റര്‍ ക്രീസിലേക്ക് മടങ്ങുമ്പോള്‍ റണ്ണൗട്ട് ആംഗ്യവും ദീപക്ക് ചഹര്‍ കാണിച്ചു.

ചിരിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഈ സംഭവം ഏറ്റെടുത്തത്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് 3 മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.  കെല്‍ രാഹുലിനും വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചപ്പോൾ പരിക്കുള്ള അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കി. ശ്രേയസ് അയ്യറും, ഉമേഷ് യാദവും, മുഹമ്മദ് സിറാജിനുമാണ് അവസരം ലഭിച്ചത്