നോ ലുക്ക് ഷോട്ടിനു ശേഷം അടുത്ത ബോളിൽ വിക്കറ്റ് :ഇത് ദീപക് ചഹാർ സ്റ്റൈൽ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ അധികം ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ :ന്യൂസിലാൻഡ് ടി :20 പരമ്പരക്ക്‌ തുടക്കം. രാഹുൽ ദ്രാവിഡ് കോച്ച് റോളിലും രോഹിത് ശർമ്മ ടി :20 ടീം ക്യാപ്റ്റനായും എത്തുമ്പോൾ പുതിയ ഒരു ഇന്ത്യൻ ടീമിനെയാണ് എല്ലാവരും തന്നെ കാണുവാൻ ആഗ്രഹിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ്മ കിവീസിനെ ആദ്യം ബാറ്റിംഗിന് അയച്ചെങ്കിലും ബൗളർമാർ പലരും നിരാശപെടുത്തിയത് തിരിച്ചടിയായി മാറി. ഇന്നിങ്സിലെ മൂന്നാം ബോളിൽ തന്നെ കിവീസ് ഓപ്പണർ മിച്ചലിനെ മനോഹര ഇൻസ്വിങറിൽ വീഴ്ത്തിയ ഭുവി ഏറെ പ്രതീക്ഷകൾ ഇന്ത്യക്ക് നൽകി.

എന്നാൽ ശേഷം ഒന്നിച്ച മാർട്ടിൻ ഗുപ്ടിൽ :ചാപ്മാൻ സഖ്യം രണ്ടാമത്തെ വിക്കറ്റിൽ 110 റൺസ് പാർട്ണർഷിപ്പ് അടിച്ചെടുത്തത് നായകൻ രോഹിത് ശർമ്മയിൽ ആശങ്ക സൃഷ്ടിച്ചുവെങ്കിൽ പോലും പിന്നീട് അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കൃത്യമായ വിക്കറ്റുകൾ വീഴ്ത്തിയത് ഇരുന്നൂറിലേക്ക് കുതിച്ച കിവീസ് സ്കോർ 164 റൺസിൽ ഒതുക്കി. അതേസമയം എല്ലാ ഇന്ത്യൻ ആരാധകരും ഏറ്റെടുക്കുന്നത് കിവീസ് ബാറ്റിങ് നടക്കവേ നടന്ന രസകരമായ ഒരു സംഭവമാണ്. കിവീസ് ടീമിലെ ടോപ് സ്കോററായ മാർട്ടിൻ ഗുപ്റ്റിലന്‍റെ വിക്കറ്റ് പതിനെട്ടാം ഓവറിൽ വീഴ്ത്തി.

പക്ഷേ ആ ഒരു ഓവറിലെ ആദ്യത്തെ ബോളിൽ ഗുപ്റ്റിൽ, പേസർ ദീപക് ചഹാർ എതിരെ സിക്സ് അടിച്ചു. മനോഹരമായ ഒരു നോ ലുക്ക് ഷോട്ട് കളിച്ച ഗുപ്റ്റിൽ ഒരു നോട്ടം പേസർ ദീപക് ചഹാറിനെ നോക്കി എങ്കിലും അടുത്ത ബോളിൽ താരത്തെ മടക്കി ഇന്ത്യൻ പേസർ തന്റെ മധുര പ്രതികാരം വീട്ടി. വിക്കറ്റ് വീഴ്ത്തിയ ശേഷമുള്ള ദീപക് ചഹാറിന്റെ നോട്ടവും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വെറും 42 ബോളിൽ 3 ഫോറും 4 സിക്സ് അടക്കം ഗുപ്റ്റിൽ 70 റൺസ് നേടി.