ഐപിഎല്‍ കളിക്കാന്‍ 2 മാസം ? ഇത് ഡീക്കോക്കിന്‍റെ നാടകം

സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഡീകോക്ക് വിരമിച്ച പ്രഖ്യാപനം വളരെ അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. കുടുംബത്തോടൊപ്പം അധിക സമയം ചെലവഴിക്കാനാണ് സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറുടെ തീരുമാനം. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ താരം തുടരും.

സെഞ്ചൂറിയനിലെ മത്സരത്തില്‍ ഡീക്കോക്കും കളിച്ചിരുന്നു. മത്സരത്തില്‍ 34 ഉം 21 ഉം റണ്‍സാണ് താരം നേടിയത്. പെട്ടെന്നുള്ള ഡീക്കോക്കിന്‍റെ ഈ വിരമിക്കല്‍ ടീം ബാലന്‍സ് തകര്‍ക്കുമെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് മുന്‍ താരം പറഞ്ഞത്.

കഴിഞ്ഞ ഒന്നരവര്‍ഷമായി വിചിത്ര കാര്യങ്ങളാണ് ഡീക്കോക് ചെയ്യുന്നതെന്ന് സല്‍മാന്‍ ബട്ട് ആരോപിച്ചു. പാക്കിസ്ഥാനില്‍ കളിക്കാന്‍ ക്യാപ്റ്റനായാണ് എത്തിയത്. പക്ഷേ ക്യാപ്റ്റാനാവാനില്ലാ എന്ന് അറിയിച്ചു. ഇപ്പോഴിതാ ആദ്യ മത്സരത്തിനു ശേഷം റിട്ടയര്‍മെന്‍റ് നടത്തിയിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ടീമിന്‍റെ ബാലന്‍സും സെലക്ഷന്‍ പോളിസിയും ക്യാപ്റ്റന്‍റെ മനോഭാവത്തെയും ബാധിക്കും ” സല്‍മാന്‍ ബട്ട് പറഞ്ഞു.

വിദേശ ലീഗുകളില്‍ രണ്ട് മാസത്തോളം കളിക്കുമ്പോള്‍ ഇത്തരം കുടുംബ കാര്യങ്ങള്‍ ഓര്‍ക്കുന്നില്ലേ എന്നും സല്‍മാന്‍ ബട്ട് ചോദിക്കുന്നുണ്ട്. ഡീക്കോക്കിന്‍റെ റിട്ടയര്‍മെന്‍റിനെ പറ്റി നല്ലത് ഒന്നും പറയാന്‍ ഇല്ലെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ലീഗ് ക്രിക്കറ്റ് മതി എന്നാണ് ഇപ്പോഴത്തെ താരങ്ങളുടെ മനോഭാവം. അത് നല്ലതല്ലാ. പാക്കിസ്ഥാന്‍ താരം പറഞ്ഞു.