ഐപിഎല്ലിൽ തകര്‍പ്പന്‍ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ.

ഐപിഎൽ പതിനഞ്ചാം പതിപ്പ് പുരോഗമിച്ച് കൊണ്ടിരിക്കുമ്പോൾ വളരെ മികച്ച രീതിയിലാണ് ഡേവിഡ് വാർണർ പെര്‍ഫോം ചെയ്യുന്നത്. ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ നന്നായി ബുദ്ധിമുട്ടിയ താരം പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ തൻ്റെ ശക്തമായ തിരിച്ചുവരവ് ആരാധകരെ അറിയിച്ചു.

ഇന്നലെ പഞ്ചാബിനെതിരെ 30 പന്തിൽ പുറത്താകാതെ 60 റൺസ് ആയിരുന്നു താരം നേടിയത്. 116 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ഒമ്പത് വിക്കറ്റിന് വിജയിച്ചു. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡേവിഡ് വാർണർ. രോഹിത് ശർമക്ക് ശേഷം ഐപിഎല്ലിൽ ഒരു ടീമിനെതിരെ ആയിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

FB IMG 1650522210470

പഞ്ചാബ് കിംഗ്സ്നെതിരെയാണ് താരം ആയിരം റൺസ് നേടി റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായി ഒരു ഐപിഎൽ ടീമിനെതിരെ 1000 റൺസ് നേടിയ റെക്കോർഡ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ആണ്.ഇപ്പോഴിതാ മറ്റൊരു ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കാൻ താരത്തിൻ്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. കൊൽക്കത്തക്കെതിരെ 976 റൺസാണ് താരം നേടിയിരിക്കുന്നത്.

FB IMG 1650522196451

24 റൺസ് കൂടെ താരത്തിന് നേടാനായാൽ 2 ഐപിഎൽ ടീമിനെതിരെ ആയിരം റൺസ് നേടുന്ന താരമെന്ന റെക്കോർഡ് വാർണറിന് സ്വന്തമാകും.” ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതുകൊണ്ടാണ് തങ്ങളുടെ വിജയത്തിന് എളുപ്പമായത് ” എന്ന് വാർണർ മത്സരശേഷം പറഞ്ഞു.