വീണ്ടും അമ്പരപ്പിച്ച് ഡേവിഡ് വാർണർ :ഇത്തവണ ട്വിസ്റ്റ്‌ മാസ്റ്റർ ഡാൻസിൽ

ലോകക്രിക്കറ്റിൽ ഏറെ ആരാധകരുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരമാണ് സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ. അനേകം റെക്കോർഡുകളും വെടിക്കെട്ട് ബാറ്റിങ് ഇന്നിങ്സുകളും സ്വന്തം പേരിൽ കുറിച്ച ചരിത്രമുള്ള താരം പക്ഷേ ഈ സീസൺ ഐപിഎല്ലിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞത്.മോശം ബാറ്റിങ് ഫോമിന്റെ കാരണത്താൽ താരം ടീമിന്റെ പ്ലെയിങ് ഇലവനിൽ നിന്നും പുറത്തായത് ഏറെ ചർച്ചയായി മാറിയിരുന്നു. എന്നാൽ വീണ്ടും ഡേവിഡ് വാർണർ വ്യാപകമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെയാണ്. താരം കുട്ടികൾക്ക് ഒപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചാണ് കയ്യടികൾ നേടുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ ഏറെ ആക്റ്റീവായ ഡേവിഡ് വാർണർ തന്റെ കുടുംബവുമൊപ്പം പലപ്പോഴും ഡാൻസ് വീഡിയോകൾ പങ്കിടാറുണ്ട് എങ്കിലും ഇന്ത്യൻ സിനിമ ആരാധകരെയും ഒപ്പം ക്രിക്കറ്റ്‌ പ്രേമികളെയും അമ്പരിപ്പിക്കുന്ന ഒരു പുത്തൻ വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഡേവിഡ് വാർണറിന് ഒപ്പം മക്കളെയും കാണാം. തമിഴ് സൂപ്പർ താരം വിജയ് നായകനായ മാസ്റ്റർ ചിത്രത്തിലെ ഒരു ഗാനരംഗത്തിനാണ് വാർണർ ഡാൻസ് സ്റ്റെപ്പുകളിടുന്നത്. ടെലിവിഷനിൽ നിന്നും സിനിമയിലെ ഗാനത്തിന് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ വാർണർ അൽപ്പം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

എന്നാൽ നിമിഷ നേരങ്ങൾക്കുള്ളിൽ താരം പങ്കുവെച്ച വീഡിയോ ക്രിക്കറ്റ്‌ ആരാധകർ പലരും ഏറ്റെടുത്ത് കഴിഞ്ഞു. മുൻപും ഇത്തരത്തിൽ ഇന്ത്യൻ സിനിമ ഗാനങ്ങൾക്ക് ഒപ്പം രസകരമായ ഡാൻസ് സ്റ്റെപ്പുകൾ വാർണർ ചെയ്തിട്ടുണ്ട്. ഈ സീസൺ ഐപില്ലിന്റെ അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കുവാൻ വാർണർ വരുമോയെന്നുള്ള ആകാംക്ഷ ക്രിക്കറ്റ്‌ ആരാധകരിൽ സജീവമാണെങ്കിലും താരം കളിക്കുവാനെത്തില്ല എന്നാണ് സൂചന. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ മികച്ച പ്രകടനമാണ് തന്റെ ലക്ഷ്യമെന്ന് താരം കഴിഞ്ഞ ദിവസം വിശദമാക്കി