മറ്റുള്ളവർ തീരുമാനിച്ചത് പോലെ കാര്യങ്ങൾ നടന്നു : വാർണർക്ക് യാതൊരു സ്വാതന്ത്യവും ലഭിച്ചില്ല – രൂക്ഷ വിമർശനവുമായി അജയ് ജഡേജ

IMG 20210502 175956

ഐപിൽ പതിനാലാം സീസണിലെ ഏറ്റവും ഞെട്ടിച്ച ഒന്നായിരുന്നു  ഓപ്പണർ  ഡേവിഡ് വാർണറെ നായക സ്ഥാനത്ത് നിന്ന്  ശേഷിക്കുന്ന ഐപിൽ  മത്സരങ്ങൾക്കായി മാറ്റുവാനുള്ള
സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ  തീരുമാനം  .സീസണില്‍ തുടക്കം മുതല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്ത ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയ ടീമിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തി. ഒപ്പം ബാറ്റിങ്ങിൽ വാർണർ മോശം ഫോം തുടരുന്നതും ടീം മാനേജ്‌മെന്റിനെ വാർണർക്ക് പകരം കെയ്ൻ വില്യംസൺ നായകനാക്കുവാൻ പ്രേരിപ്പിച്ചു .

അതേസമയം ഇന്നലെ രാജസ്ഥാൻ റോയൽസ് എതിരായ മത്സരത്തിലും  ടീം തോൽവി വഴങ്ങി .സീസണിലെ  7 കളികളിൽ ആറും ഹൈദരാബാദ് ടീം ഇതിനകം തോറ്റു   .പോയിന്റ് ടേബിളിൽ  അവസാന സ്ഥാനത്താണ് ഹൈദരാബാദ്  ടീം ഇപ്പോൾ .അതേസമയം ഇന്നലെ ഹൈദരാബാദ് പ്ലെയിങ് ഇലവനിൽ വാർണർ ഇടം പിടിച്ചില്ല .താരത്തെ പൂർണ്ണമായി ടീം ഒഴിവാവാകുകയാണോ എന്ന വിമർശനം ക്രിക്കറ്റ് ലോകത്തിൽ നിന്ന് ഉയരുന്നുണ്ട് .മുൻ താരങ്ങളായ സുനിൽ ഗവാസ്‌ക്കർ, ആകാശ് ചോപ്ര അടക്കം താരത്തിന് ടീമിൽ അവസരം നൽകാത്തതിനെ രൂക്ഷമായി വിമർശിച്ചു .

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

ഇപ്പോഴിതാ  ഈ  ഐപിൽ സീസണിൽ ഹൈദരാബാദില്‍ വാര്‍ണര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം  ഒരിക്കലും ലഭിച്ചില്ലെന്നും ഹൈദരാബാദില്‍ കാര്യങ്ങള്‍ ഇപ്പോൾ  തീരുമാനിക്കുന്നത് പുറത്ത് നിന്ന് ആരോ എന്നും  വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ .
“സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നിയന്ത്രിക്കുന്നത് പുറത്ത് നിന്ന് ആരോ ആണെന്നതിനുള്ള വലിയ തെളിവാണ്  ഡേവിഡ് വാര്‍ണറുടെ ടീമിൽ നിന്നുള്ള ഇപ്പോഴത്തെ പുറത്താക്കല്‍. കോച്ച് , മാനേജ്‌മെന്റ് അല്ലെങ്കിൽ ഇപ്പോൾ  മറ്റാരെങ്കിലുമോ ആവാം ടീമിനെ നിയന്ത്രിക്കുന്നത് . എന്നാല്‍ ക്യാപ്റ്റന്‍ വാര്‍ണര്‍ പൂര്‍ണ്ണമായും ആ ടീമിൽ  സ്വതന്ത്ര്യനായിരുന്നില്ല. . ടീമിന് മികച്ചൊരു വിന്നിങ് 11 കൊണ്ടുവരാന്‍ ഇത് വരെ വാര്‍ണര്‍ക്ക് സാധിക്കാത്തത് പുറത്ത് നിന്നുള്ള  ഇത്തരം ഇടപെടല്‍കൊണ്ട് തന്നെയാണെന്ന് എന്റെ അഭിപ്രായം ” മുൻ ഇന്ത്യൻ താരം വിമർശനം കടുപ്പിച്ചു .

Scroll to Top