രണ്ടാം മത്സരത്തിനു മുന്നോടിയായി സങ്കടകരമായ വാര്‍ത്ത പങ്കുവച്ചു ഡേവിഡ് മില്ലര്‍. ആരും കരഞ്ഞുപോകും

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ അടുത്ത സുഹൃത്തിന്‍റെ മകളായ ആനി ശനിയാഴ്ച്ച അന്തരിച്ചു. സൗത്താഫ്രിക്കന്‍ താരമായ ഡേവിഡ് മില്ലര്‍, നിലവില്‍ ഇന്ത്യന്‍ ഏകദിന പരമ്പര കളിക്കുകയാണ്. രണ്ടാം മത്സരം നടക്കാനിരിക്കേയാണ് സമൂഹമാധ്യമങ്ങളിലൂടെ ഡേവിഡ് മില്ലര്‍ ഹൃദയഭേദകമായ വീഡിയോ പങ്കുവച്ചു. RIP you little rockstar എന്ന് എഴുതിയാണ് മില്ലര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്

” കുട്ടിയോടൊപ്പം ചില വിലപ്പെട്ട നിമിഷങ്ങൾ ചെലവഴിച്ചതിന്റെ വീഡിയോ മില്ലർ പോസ്റ്റ് ചെയ്തു. ചില അവസരങ്ങളിൽ അനിയേയും കൂട്ടി മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയത്തില്‍ സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണാം.

മില്ലര്‍ സ്റ്റോറിയില്‍ കുറിച്ചിട്ടതിങ്ങനെ.. ”ഞാന്‍ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നീ നന്നായിട്ട് പോരാടി. നിന്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയില്‍ ഓരോ വെല്ലുവിളിയും വിദഗ്ധമായി നീ മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു.” മില്ലര്‍ കുറിച്ചിട്ടു

മില്ലറുടെ മകളാണെന്ന് പലരും കരുതിയിരുന്നെങ്കിലും കുട്ടി ക്രിക്കറ്റ് താരത്തിന്റെ അടുത്ത സുഹൃത്തിന്റെ മകളാണെന്ന് സ്ഥിരീകരിച്ചു. ക്യാന്‍സറോട് പടവെട്ടിയാണ് കുട്ടി അന്തരിച്ചത്.