ആദ്യം നീ നന്നായി കളിക്കൂ..എന്നിട്ട് രോഹിത്തിനെ വിമര്‍ശിക്കാം. ആമീറിനെതിരെ മുന്‍ പാക്കിസ്ഥാന്‍ താരം.

ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയെ എങ്ങനെ പുറത്താക്കാന്‍ കഴിയും എന്ന് അഭിപ്രായപ്പെട്ട പാക്കിസ്ഥാന്‍ പേസ് ബോളര്‍ മുഹമ്മദ് ആമീറിനെ വിമര്‍ശിച്ച് മുന്‍ താരം രംഗത്തെത്തി. മുഹമ്മദ് ആമീര്‍ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത് മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഡാനീഷ് കനേരിയയാണ്.

കോഹ്ലിക്കെതിരെയും രോഹിത്തിനെതിരെയും പന്തെറിയുന്നതില്‍ ബുദ്ധിമുട്ടില്ലെന്നു പറഞ്ഞ മുഹമ്മദ് ആമീര്‍, രോഹിത്തിനേക്കാള്‍ ബുദ്ധിമുട്ട് കോഹ്ലിക്കെതിരെ പന്തെറിയാനാണ് എന്ന് അഭിപ്രായപ്പെട്ടു. സ്വിങ്ങ് ബോളിംഗിലൂടെ രോഹിത്തിനെ പുറത്താക്കാന്‍ തനിക്കും സാധിക്കും എന്നാണ് ആമീര്‍ കരുതുന്നത്.

കഴിഞ്ഞ വര്‍ഷം വിരമിച്ച ഡാനീഷ് കനേറിയ മുഹമ്മദ് ആമീറിന്‍റെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. രോഹിത്തിനെ ഒരു റണ്‍ മെഷീന്‍ എന്ന് വിശേഷിപ്പിച്ച കനേറിയ, അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ധാരാളം ബോളര്‍മാര്‍ ഇല്ലാ എന്ന് പറഞ്ഞു.

” നിങ്ങളെ സംമ്പന്ധിച്ചടത്തോളം നിങ്ങള്‍ക്ക് ഇപ്പോള്‍ ആ വേഗതയോ സ്വിംഗോ ഇല്ലാ..കഴിഞ്ഞ് രണ്ട് വര്‍ഷമായി നിങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ കഴിഞ്ഞട്ടില്ലാ. അതിനാല്‍ ടീമില്‍ നിന്നും പുറത്തു പോവുകയും ചെയ്തു. ആദ്യം നിങ്ങള്‍ നന്നായി പ്രകടനം നടത്തി തിരിച്ചു വരിക. അതിനു ശേഷം ഇതുപോലെത്തെ അഭിപ്രായം പറയുക ” ഡാനീഷ് കനേറിയ ശക്തമായി വിമര്‍ശിച്ചു.

Mohammad Amir vs Rohit Sharma

YEARRUNSBALLSOUT46S/R
20104757.1
201714351240
20182021295.2
20195862.5
TOTAL43711460.56
Rohit Sharma vs Mohammad Amir in Odi
YEARRUNSBALLSOUT46S/R
201617214.3
TOTAL17214.3
Rohit Sharma vs Mohammed Amir in T20
Advertisements