സഞ്ജു ഒരുപാട് സഹിച്ചു, അമ്പാട്ടി റായിഡുവിന്റെ കരിയർ നശിപ്പിച്ചതുപോലെ സഞ്ജുവിന്റെ കരിയർ ബി.സി.സി.ഐ നശിപ്പിക്കും.

images 2022 11 30T145449.791

മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ തഴയുന്നതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. ലഭിക്കുന്ന അവസരം മികച്ച രീതിയിൽ മുതലാക്കിയാലും അടുത്ത മത്സരത്തിൽ സഞ്ജു കളിക്കണം എന്ന് ഉറപ്പില്ല. അതേസമയം മറ്റു കളിക്കാർ തുടരെത്തുടരെ അവസരം പാഴാക്കിയാലും അടുത്ത കളിയിൽ അവർ എന്തായാലും ഉണ്ടാകും എന്ന് ഉറപ്പാണ്.


ന്യൂസിലാൻഡിനെതിരായ 20-20 പരമ്പരയിൽ ടീമിൽ ഉണ്ടായിട്ടും ഒരു മത്സരം പോലും താരത്തിനെ കളിപ്പിച്ചില്ല. ഏകദിന പരമ്പര ആകട്ടെ അവസരം ലഭിച്ച ആദ്യ മത്സരത്തിൽ മികച്ച രീതിയിൽ കളിച്ചിട്ടും രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിന മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കി. ആദ്യ മത്സരത്തിൽ ദയനീയ പ്രകടനം കാഴ്ചവച്ച പന്തിന് മൂന്ന് മത്സരങ്ങളിലും അവസരം നൽകുകയും ചെയ്തു.

images 2022 11 30T145456.120


ഇപ്പോഴിതാ ഇക്കാര്യത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. ഇങ്ങനെയൊക്കെ ഒരു കളിക്കാരനോട് ചെയ്യുമ്പോൾ അയാൾക്ക് എത്രമാത്രമാണ് സഹിക്കാൻ കഴിയുക എന്നാണ് മുൻ പാക്ക് താരം ചോദിക്കുന്നത്.”സഞ്ജു അവസരം ലഭിച്ചപ്പോൾ മികച്ച സ്കോർ കണ്ടെത്തുകയും ഒരുപാട് സഹിക്കുകയും ചെയ്തു.

See also  263 ഇനി മറക്കാം. ഐപിഎല്ലില്‍ റെക്കോഡ് തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരബാദ്.
images 2022 11 30T145500.469

സെലക്ഷനിലെ പീഡനം നേരിട്ട് ഒരു മികച്ച കളിക്കാരനെ നമുക്ക് നഷ്ടമായേക്കാം. സഞ്ജുവിന്റെ കരിയർ അമ്പാട്ടി റായിഡുവിന്റെ കരിയർ പോലെയാണ്. അതുപോലെ സഞ്ജുവിന്റെ കരിയറും അവസാനിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. ഒരുപാട് റൺസുകൾ നേടിയിട്ടും ബിസിസിഐയുടെയും സെലക്ഷൻ കമ്മിറ്റിയുടെയും ആഭ്യന്തര രാഷ്ട്രീയം കാരണം അമ്പാടി റായിഡു എന്നും അവഗണന നേരിട്ടു. ബിസിസിഐക്ക് കളിക്കാർക്കിടയിൽ ഇഷ്ടവും അനിഷ്ടവും ഉണ്ടോ?”- ഡാനിഷ് കനേരിയ പറഞ്ഞു നിർത്തി.

Scroll to Top