എന്താണ് ചെയ്യേണ്ടതെന്ന് പോലും അയാൾക്ക് അറിയില്ല :പരിഹസിച്ച് മുൻ കിവീസ് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് 3 ഫോർമാറ്റിലും ഇന്ന് ഒഴിവാക്കുവാൻ കഴിയാത്ത ഒരു താരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്. തന്റെ പ്രകടനത്താൽ എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരിൽ നിന്നും കയ്യടികൾ നേടാറുള്ള റിഷാബ് പന്ത് പലപ്പോഴും മോശം ഷോട്ട് സെലക്ഷന്റെ പേരിൽ വിമർശനവും കേൾക്കാറുണ്ട്. ഒപ്പം താരത്തിന്റെ സ്ഥിരതയില്ലായ്മയും ചോദ്യമായി മാറാറുണ്ട്. എന്നാൽ കിവീസിന് എതിരായ ടി :20 പരമ്പരയിൽ ഫിനിഷർ റോളിൽ ഗംഭീരമായ ബാറ്റിങ് പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. ഒപ്പം വിക്കറ്റിന് പിന്നിൽ വളരെ അധികം മെച്ചപ്പെട്ട ഒരു താരവുമായി റിഷാബ് പന്ത് മാറി കഴിഞ്ഞു.

എന്നാൽ പലപ്പോഴും ടീം ഇന്ത്യയിൽ തന്റെ റോൾ എന്താണെന്നുള്ള കാര്യത്തിൽ ഒരു ബോധം ഇല്ലാതെയാണ് റിഷാബ് പന്ത് കളിക്കാറുള്ളതെന്ന് അഭിപ്രായപെടുന്ന മുൻ ന്യൂസിലാൻഡ് നായകനായ ഡാനിയൽ വെട്ടോറി ഐപിഎല്ലിൽ അടക്കം നമ്മൾ അത്‌ കണ്ടതാണെന്ന് പറയുകയാണ്. ടി :20 ക്രിക്കറ്റിൽ തന്റെ താളത്തിലേക്ക് ഉയരുവാൻ ഒരിക്കൽ പോലും റിഷാബ് പന്തിന് സാധിച്ചിട്ടില്ല എന്നും മുൻ കിവീസ് ടീം നായകൻ ചൂണ്ടികാട്ടി.ഇനിയെങ്കിലും ബാറ്റിങ് താളം കണ്ടെത്തുവാൻ റിഷാബ് പന്ത് ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

“ഫോമിലേക്ക് എത്തിയാൽ റിഷാബിന് ഏതൊരു എതിരാളികൾക്കും എതിരെ പൂർണ്ണ അധിപത്യം നേടുവാനായി കഴിയും. പക്ഷേ ടി :20 ക്രിക്കറ്റിൽ നാം പ്രതീക്ഷിച്ച ഒരു താളം കണ്ടെത്താൻ റിഷാബ് പന്തിന് ഇതുവരെ കഴിഞ്ഞില്ല. അദ്ദേഹത്തിൽ നിന്നും നമ്മൾ എല്ലാം പ്രതീക്ഷിക്കുന്നത് മികച്ച പ്രകടനം തന്നെയാണ്.”വെട്ടോറി അഭിപ്രായം വിശദമാക്കി