വിരാട് കോഹ്ലി ഇതിനകം തകർന്ന് കഴിഞ്ഞിട്ടുണ്ട് ; സ്റ്റെയ്ന്‍ പറയുന്നു.

ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇത്തവണ എല്ലാ പ്രതീക്ഷകളും തകർത്താണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും മുൻപോട്ടുള്ള കുതിപ്പ്. എല്ലാ ടീമുകളും ഇത്തവണ കിരീടം നേടുമെന്ന് ഒരുപോലെ പ്രവചിച്ച ഇന്ത്യൻ ടീം സൂപ്പർ 12 റൗണ്ടിൽ തുടർ തോൽവികളിലൂടെ വളരെ മോശം സാഹചര്യം നേരിടുകയാണ്. കിവീസ് ടീമിനോട് 8 വിക്കറ്റ് തോൽവി വഴങ്ങിയ വിരാട് കോഹ്ലിക്കും സംഘത്തിനും ഇനി സെമി ഫൈനൽ പ്രവേശനം മാത്രം മുന്നിൽ കണ്ടാണ് പോരാടേണ്ടത്.10 വിക്കറ്റ് തോൽവി പാകിസ്ഥാൻ ടീമിന് മുൻപിൽ വഴങ്ങിയ കോഹ്ലിയും ടീമും ഒരിക്കൽ കൂടി ബാറ്റിങ്ങിലും ബൗളിംഗ് പ്രകടനത്തിലും പിന്നാക്കം പോയപ്പോൾ അഫ്‌ഘാനിസ്ഥാന്റെ പ്രകടനം കൂടി ഇനിയുള്ള പ്രയാണത്തിൽ വളരെ ഏറെ നിർണായകമായി മാറും. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം സെലക്ഷനെതിരെ അതിരൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും മുൻ താരങ്ങളിൽ നിന്നും ഉയരുന്നത്.

എതിരാളികളുടെ ബലം തിരിച്ചറിയാതെ ഇന്ത്യൻ ടീം മാനേജ്മെന്റ് പ്ലേയിംഗ്‌ ഇലവനെ സെലക്ട് ചെയ്യുന്നുമെന്നുള്ള വിമർശനവും ശക്തമാണ്. എന്നാൽ ഈ തോൽവി നായകൻ വിരാട് കോഹ്ലിക്കും തിരിച്ചടികളാണ് സമ്മാനിക്കുന്നത്.ഈ ടി :20 ലോകകപ്പിന് ശേഷം ടി :20 ക്യാപ്റ്റൻസി ഒഴിയുന്ന നായകൻ വിരാട് കോഹ്ലിയുടെ കിരീടം എന്നുള്ള സ്വപനവുമാണ് ഈ തുടർ തോൽവികളിൽ നഷ്ടമാകുന്നത്. എന്നാൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയുടെ മോശം സാഹചര്യത്തെ കുറിച്ച് കൂടി അഭിപ്രായം തുറന്ന് പറയുകയാണ് ഇപ്പോൾ മുൻ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ സ്‌റ്റെയ്‌ൻ. കോഹ്ലി ഈ തോൽ‌വിയിൽ എത്രത്തോളം തകരുമെന്നത് തുറന്ന് പറയുകയാണ് മുൻ താരം.

മുൻപ് ഐപിഎല്ലിൽ കോഹ്ലിക്ക് ഒപ്പം ബാംഗ്ലൂർ ടീമിൽ കളിച്ച സ്‌റ്റെയ്‌ൻ ഈ ഒരു തോൽവി ഉറപ്പായും വിരാട് കോഹ്ലിയെ വളരെ അധികം തളർത്തിയിട്ടുണ്ടാകും എന്നും തുറന്ന് പറഞ്ഞു.”ലോകകപ്പിൽ നിലനിൽക്കാൻ ജയം ആവശ്യമായ ഈ ഒരു മത്സരം തോറ്റത്തോടെ നായകൻ വിരാട് കോഹ്ലി തകർന്നിട്ടുണ്ടാകും. എല്ലാ അർഥത്തിലും കോഹ്ലി ജയം ആഗ്രഹിച്ചു. ന്യൂസിലാൻഡ് ടീം ആഹ്ലാദത്തിലാകും. എനിക്ക് കോഹ്ലിയുടെ ഈ വേദനയിൽ വിഷമമുണ്ട് “സ്‌റ്റെയ്‌ൻ പറഞ്ഞു