ഇവനെതിരെ പന്തെറിയാന്‍ ബുദ്ധിമുട്ടിയാനെ. ഇന്ത്യന്‍ താരത്തിന്‍റെ പേര് പറഞ്ഞ് ഡെയ്ല്‍ സ്റ്റെയ്ന്‍

ലോകക്രിക്കറ്റിലെ ഇതിഹാസ താരമാണ് സൗത്താഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. തന്‍റെ പേസ് മികവുകൊണ്ട് ആധുനിക ക്രിക്കറ്റിലെ പ്രതിഭ നിറഞ്ഞ ബാറ്റസ്മാന്‍മാരെ മുള്‍മുനയില്‍ നിര്‍ത്തിയ താരമായിരുന്നു സ്റ്റെയ്ന്‍. രാജ്യന്തര ക്രിക്കറ്റില്‍ 600 ലേറെ വിക്കറ്റുകള്‍ ഡെയ്ല്‍ സ്റ്റെയ്ന്‍റെ പേരിലുണ്ട്.

ഇപ്പോഴിതാ ആധുനിക യുഗത്തില്‍ ആര്‍ക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ടുണ്ടാവുക എന്ന ചോദ്യത്തിനു ഉത്തരം പറയുകയാണ് മുന്‍ പേസര്‍. ട്വിറ്ററില്‍ നടന്ന ചോദ്യോത്തര വേളയിലാണ് സ്റ്റെയ്ന്‍റെ പ്രതികരണം. ആരാധകന്‍റെ ചോദ്യത്തിനു കെല്‍ എന്നാണ് സ്റ്റെയ്ന്‍ ഉത്തരം നല്‍കിയത്.

ഇന്ത്യന്‍ താരം കെല്‍ രാഹുലിനെയാണ് സ്റ്റെയ്ന്‍ ഇതിലൂടെ സൂചിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തിയതുമുതല്‍ രാഹുല്‍ അസാമാന്യ ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളില്‍ 315 റണ്‍സടിച്ച രാഹുല്‍ അതിനുശേഷം നടന്ന ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി 626 റണ്‍സടിച്ച് തിളങ്ങിയിരുന്നു.

ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും കുറഞ്ഞ സ്കോറില്‍ പുറത്തായ രാഹുല്‍ അഫ്ഗാനിസ്ഥാനെതിരെ 69ഉം, സ്കോട്‌ലന്‍ഡിനെതിരെ 54ഉം, നമീബിയക്കെതിരെ 50 ഉം റണ്‍സടിച്ചിരുന്നു.

കെല്‍ രാഹുലിനെതിരെ 18 പന്തുകളാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ എറിഞ്ഞട്ടുള്ളത്. അതില്‍ 4 വീതം ബൗണ്ടറിയും സിക്സും അടക്കം 48 റണ്‍സ് നേടി.