ആ സെലിബ്രേഷന്‍ മാറ്റി നിര്‍ത്തിയാല്‍ അവന്‍ ടീമിനു വേണ്ടി ഒന്നും ചെയ്തട്ടില്ലാ. കടുത്ത വിമര്‍ശനവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

Riyan Parag celebrates win over SRH

ഐപിൽ പതിനാലാം സീസണിൽ ക്രിക്കറ്റ് പ്രേമികളെ എല്ലാം വളരെ അധികം നിരാശരാക്കുന്നത് രാജസ്ഥാൻ റോയൽസ് ടീമിന്റെ മോശം പ്രകടനമാണ്. ബാറ്റിങ്, ബൗളിംഗ് ഫീൽഡിങ് സമസ്‌ത മേഖലകളിലും പരാജയമായി മാറുന്ന രാജസ്ഥാൻ റോയൽസ് ടീം ഈ സീസൺ ഐപില്ലിലും പ്ലേഓഫ്‌ കാണാതെ പുറത്താക്കുമോ എന്നുള്ള ആശങ്ക ആരാധകരിൽ അടക്കം വളരെ സജീവമാണ്. മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റൻ ഇന്നിങ്സുകൾ ടീമിനായി മിക്ക മത്സരങ്ങളിൽ പുറത്തെടുക്കാറുണ്ട് എങ്കിൽ പോലും ടീമിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. രാജസ്ഥാൻ റോയൽസ് ടീമിന്റെ കുതിപ്പിന് വെല്ലുവിളിയായി നിൽക്കുന്നത് ടീമിൽ സ്ഥിരമായി അവസരം ലഭിച്ചിട്ടും മോശം പ്രകടനം ആവർത്തിക്കുന്ന രാഹുൽ തെവാട്ടിയ, റിയാൻ പരാഗ്, ക്രിസ് മോറിസ് അടക്കമുള്ള താരങ്ങളാണ് എന്നും ചില മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ചൂണ്ടികാണിക്കാറുണ്ട്.

സീസണില്‍ ഇതുവരെ 10 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ റോയൽസ് ടീമിന് നാല് കളികളിൽ മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളൂ. കൂടാതെ ഇനിയുള്ള എല്ലാ കളികളും ജയിച്ചാൽ മാത്രമേ 16 പോയിന്റുമായി സഞ്ചുവിനും ടീമിനും പ്ലേഓഫ്‌ സ്വപ്നം കാണുവാൻ സാധിക്കൂ. അതേസമയം രാജസ്ഥാൻ സ്‌ക്വാഡിലെ ചില താരങ്ങളെ കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്‌റ്റെയ്‌ൻ. ടീമിനായി ഇതുവരെ മികച്ച പ്രകടനം ഒന്നുംതന്നെ നടത്തുവാൻ കഴിയാത്ത യുവതാരം റിയാൻ പരാഗിന് വീണ്ടും വീണ്ടും രാജസ്ഥാൻ ടീം മാനേജ്മെന്റ് പ്ലെയിങ് ഇലവനിൽ അവസരം നൽകുന്നതാണ് സ്‌റ്റെയ്‌നെ ചൊടിപ്പിച്ചത്.ഇതുവരെ ഈ സീസണിൽ അടക്കം ടീമിനായി ഒന്നും ചെയ്യാൻ സാധിക്കാത്ത പരാഗിനെ പോലെ ഒരു താരത്തെ എല്ലാ മത്സരത്തിലും ഉപയോഗിക്കുന്നത് എന്തിനാണ് എന്നും മുൻ താരം ചോദിക്കുന്നുണ്ട്.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“നിലവിൽ ശിവം ദൂബ എന്നൊരു കളിക്കാരനെ 4.5 കോടി രൂപക്ക് വാങ്ങിച്ച ശേഷമാണ് രാജസ്ഥാൻ ടീം പരാഗിന് അവസരങ്ങൾ എപ്പോഴും നൽകുന്നത്. എന്താണ് ഇങ്ങനെ ഒരു പ്ലാനിനുള്ള കാരണം എന്നതും എനിക്ക് മനസ്സിലാകുന്നില്ല. കൂടാതെ പരാഗ് ടീമിനായി ഒന്നും ചെയ്തിട്ടില്ല. അവന്റെ ചില വെറൈറ്റി സെലിബ്രേഷനുകൾ മാത്രമാണ് പ്രകടനത്തേക്കാൾ കാണുവാൻ കഴിഞ്ഞിട്ടുള്ളത്. ഇനിയും സംഗക്കാര അവന്റെ സ്പെഷ്യൽ കഴിവിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ എനിക്ക് ഒന്നും പറയാനില്ല “സ്‌റ്റെയ്‌ൻ വിമർശനം കടുപ്പിച്ചു.ഈ സീസണിൽ 10 കളികളും കളിച്ച പരാഗ് നേടിയത് വെറും 84 റൺസാണ്

Scroll to Top