മഹേന്ദ്ര സിംഗ് ധോണി യുഗം അവസാനിക്കുന്നുവോ :ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്ക് പിൻഗാമിയെ പ്രഖ്യാപിച്ച് മൈക്കൽ വോൺ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് 2019 സീസൺ വരെ കളിച്ച എല്ലാ ഐപിൽ സീസണിലും പ്ലേഓഫിൽ ഇടം കണ്ടെത്തിയ ഏക ടീമായ ചെന്നൈ കൂടാതെ 3 തവണ ഐപിൽ കിരീടവും സ്വന്തമാക്കിയിട്ടുണ്ട് .കഴിഞ്ഞ സീസണിലാണ് ചെന്നൈ ആദ്യമായി ഐപിഎല്ലിൽ പ്ലേഓഫ്‌ കാണാതെ പുറത്തായത് .ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ ഇതുവരെ ഐപിഎല്ലിൽ നയിച്ച ഏക നായകൻ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയാണ് . ഇത്തവണത്തെ ഐപിൽ താരത്തിന്റെ അവസാന സീസൺ  ആവും എന്നൊക്കെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നുണ്ട് .ഐപിൽ പതിനാലാം സീസണിൽ 2 വിജയം നേടിയ ചെന്നൈ പോയിന്റ് പട്ടികയിലിപ്പോൾ രണ്ടാം സ്ഥാനത്താണ് .

എന്നാൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്‍റെ അടുത്ത കപ്പിത്താൻ  ആരാവണമെന്ന കാര്യത്തില്‍ അഭിപ്രായം  വ്യക്തമാക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ .
ധോനിയെയെയും ഭാവി ചെന്നൈ ടീമിനെയും കുറിച്ചുള്ള വോണിന്റെ വാക്കുകൾ ഇപ്രകാരമാണ് “ധോണി ചെന്നൈ ടീമിന്‍റെ നായകസ്ഥാനം ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജയെ കൊണ്ടുവരണമെന്നാണ് എന്റെ അഭിപ്രായം .ധോണി രണ്ടോ മൂന്നോ സീസണ്‍ കൂടി കളിക്കുമെന്നാണ് നാം എല്ലാവരും കരുതുന്നത് .എന്നാൽ ധോണിയുടെ ഭാവി പദ്ധതികൾ നമുക്ക് അറിയില്ല .പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍ ധോണി  കൂടുതലൊന്നും ഇനി ഐപിഎല്ലിൽ  കളിക്കുവാൻ  പോകുന്നില്ല. അതിനാൽ   ആരാകണം അടുത്ത നായകനെന്ന് ഇപ്പോയെ ഒരു തീരുമാനം എടുക്കണം  കൂടാതെ  അയാള്‍ക്ക് കീഴില്‍ നല്ല രീതിയിൽ  കളിക്കാനുള്ള ഒരു ടീമിനെ ഇപ്പോഴെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്  തയാറാക്കിവെക്കാവുന്നതാണ്.”വോൺ  തന്റെ അഭിപ്രായം വിശദമാക്കി .

എന്‍റെ അഭിപ്രായത്തില്‍  ഭാവിയിൽ  രവീന്ദ്ര ജഡേജയാകണം ചെന്നൈ ടീമിൽ  ധോണിയുടെ  യഥാർത്ഥ പിന്‍ഗാമി. ബൗളിംഗിലും ഫീല്‍ഡിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ജഡേജയുടെ കളിയോടുള്ള സമീപനവും വളരെ  മികച്ചതാണ് .എല്ലാ മത്സരത്തിലും ടീമിനായി നൂറ് ശതമാനവും അദ്ദേഹം നൽകും .ചെന്നൈ ടീമിന് ജഡേജയെ നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യിക്കാനാവും. ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കാനും ഇനിയും  കഴിയും ” വോൺ പറഞ്ഞുനിർത്തി