ബാബർ :കോഹ്ലി പോരാട്ടത്തിനായല്ല കാത്തിരിപ്പ് -തുറന്ന് പറഞ്ഞ് സൽമാൻ ബട്ട്

E ndFizVgAUd WP

ക്രിക്കറ്റ് പ്രേമികൾ എല്ലാവരും വളരെ അധികം ആവേശപൂർവ്വം കാത്തിരിപ്പ് തുടരുന്ന ഐസിസി ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കുള്ള അന്തിമ തയ്യാറെടുപ്പുകൾ ബിസിസിഐയുടെ ഭാഗത്ത്‌ നിന്നും പുരോഗമിക്കുമ്പോൾ ക്രിക്കറ്റ് ലോകം വളരെ താല്പര്യത്തോടെ നോക്കി കാണുന്നത് ഇന്ത്യ :പാകിസ്ഥാൻ പോരാട്ടത്തിനായിട്ടാണ്. നിർണായകമായ ഈ മത്സരത്തിൽ ഒരിക്കൽ കൂടി ഇന്ത്യ ജയിക്കുമോ അതോ 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ ജയം പാകിസ്ഥാൻ ആവർത്തിക്കുമോയെന്നുള്ള ചർച്ചകൾ സജീവമാണ്. നിലവിൽ ടീമുകൾ എല്ലാം ഐപിഎൽ കളിക്കുന്ന തിരക്കിലാണ്‌ എങ്കിലും യൂഎഇയിലെ സാഹചര്യം പാക് ടീമിന് അനുകൂലമാണെന്ന് പല മുൻ താരങ്ങൾ അടക്കം ഇതിനകം അഭിപ്രായം അറിയിക്കുന്നുണ്ട്. കൂടാതെ ലോകകപ്പ് മത്സരത്തിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നും ക്രിക്കറ്റ് ലോകം വിലയിരുത്തുന്നുണ്ട്

അതേസമയം ഇന്ത്യ :പാകിസ്ഥാൻ ടി :20 ലോകകപ്പിലെ പ്രധാന മത്സരത്തിന് മുന്നോടിയായി വ്യത്യസ്‌തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ പാകിസ്ഥാൻ ഓപ്പണർ സൽമാൻ ബട്ട്.പാക് ടീം നായകനും ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയും തമ്മിൽ നടക്കുന്ന ഒരു പോരാട്ടമായും ഈ ഒരു മത്സരാത്തെ ബട്ട് വിശേഷിപ്പിക്കുന്നു. മൂന്ന് ഫോർമാറ്റിലും ഇരു ടീമുകളെയും അനേകം ജയങ്ങളിലേക്ക്‌ നയിച്ചിട്ടുള്ള ഇരുവരും ഏറ്റുമുട്ടുന്നതിന്റെ ആവേശം വിശദമാക്കുകയാണ് മുൻ താരം.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

“ജസ്‌പ്രീത് ബുംറ :ബാബർ അസം മാച്ച് കൂടിയാണ് ഈ ലോകകപ്പിൽ കാണാൻ പോകുന്നത്. വളരെ നിർണായകമായ ഈ മത്സരത്തിൽ ഈ പോരാട്ടവും വളരെ തീവ്രമാകും. ഇന്ത്യൻ ടീമിന്റെ വിശ്വസ്ത ഫാസ്റ്റ് ബൗളറാണ് ബുംറ. പാക് ടീമിന്റെ സ്റ്റാർ ബാറ്റ്‌സ്മാനും നായകനുമാണ് ബാബർ. എക്സ്പീരിയൻസ് ഏറ്റവും അധികമുള്ളത് ബുംറക്ക്‌ തന്നെയാണ് എങ്കിലും ബാബർ ഏതൊരു ബൗളിംഗ് നിരക്കും ഭീക്ഷണിയാണ്. താരത്തിന്റെ നിലവിലെ ഫോം മികച്ചതാണ് “ബട്ട് അഭിപ്രായം വിശദമാക്കി.

കൂടാതെ പുതിയ പന്തിൽ ബുംറയെ എങ്ങനെയാകും ബാബർ നേരിടുക എന്നുള്ള സംശയവും ബട്ട് ഉന്നയിക്കുന്നു. “ടി :20 ലോകകപ്പിൽ പാകിസ്ഥാൻ ടീം ഓപ്പണർ റോളിൽ അസം എത്താനാണ് സാധ്യത. അങ്ങനെ എങ്കിൽ പുതിയ പന്തിൽ ബുംറ :ബാബർ പോരാട്ടം കൂടി കാണുവാൻ സാധിക്കും. ടി :20 ലോകകപ്പ് ഗ്ലാമർ വർധിപ്പിക്കുന്ന ഒരു പോരാട്ടമാണ് ഇത്. ആ ദിവസം എന്തും സംഭവിക്കാം “മുൻ താരം വാചാലനായി

Scroll to Top