സിഡ്‌നിയിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം നടന്നു : ഔദ്യോഗികമായി സ്‌ഥിതീകരിച്ച്‌ ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നടന്ന  സിഡ്നിയില്‍  ഇന്ത്യൻ ഫീൽഡിങ്ങിനിടയിൽ ഇന്ത്യന്‍ കളിക്കാര്‍ക്കുനേരെ കാണികളുടെ ഭാഗത്ത്‌ നിന്ന്  വംശീയ  അധിക്ഷേപം ഉണ്ടായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ നിന്ന് വംശീയ അധിക്ഷേപം ഉണ്ടായതായി ഇന്ത്യന്‍ ടീം  മാനേജ്‌മന്റ് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.

ഇതിനെ തുടർന്ന്  ഇന്ത്യ നൽകിയ  പരാതിയുടെ അടിസ്ഥാനത്തില്‍ ഓസീസ്  ക്രിക്കറ്റ് ബോർഡ്‌  നടത്തിയ  വിശദമായ  അന്വേഷണത്തിലാണ് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും കാണികളില്‍ ഒരു വിഭാഗം വംശീയമായി ഒരുപാട് തവണ  അധിക്ഷേപിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി ഇപ്പോൾ സ്ഥിരീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ ഐസിസിക്ക് സമര്‍പ്പിച്ചു എന്നാണ് മാധ്യമ റിപോർട്ടുകൾ .

മത്സരത്തിന്റെ സിസി ടിവി ഫൂട്ടേജുകളും മത്സരം കാണാന്‍ ടിക്കറ്റ് എടുത്തവരുടെ വിശദാംശങ്ങളും മത്സരത്തിന് വന്ന  കാണികളുമായുള്ള അഭിമുഖങ്ങളും പരിശോധിച്ചശേഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്.കാണികളുടെ പെരുമാറ്റം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമങ്ങള്‍ , നിബന്ധനകൾ എന്നിവ  തെറ്റിച്ചവര്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിന് ദീര്‍ഘകാല വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് സൂചന.  സംഭവത്തില്‍ ന്യൂസൌത്ത് വെയില്‍സ് പോലീസ് നടത്തുന്ന അന്വേഷണം കൂടി പൂര്‍ത്തിയായശേഷമെ സംഭവിന്റെ തുടർന്നുള്ള നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനങ്ങൾ  കൈക്കൊള്ളൂ .

നേരത്തെ സിഡ്നി  ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് ഓസീസ് ബാറ്റിങിനിടയിൽ  ഇന്ത്യന്‍ കളിക്കാര്‍ക്കുനേരെ  ചില കാണികളില്‍ ഒരു വിഭാഗം വംശീയ അധിക്ഷേപം നടത്തിയത്.  ബൗണ്ടറി  ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന പേസ് ബൗളർമാരായ  മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുമ്രക്കുമെതിരെയാണ് വംശീയ അധിക്ഷേപം ഉണ്ടായത്. സംഭവം  പേസർ സിറാജ് ഉടന്‍ തന്നെ  ഇന്ത്യൻ  അജിങ്ക്യാ രഹാനെയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്  അജിൻക്യ രഹാനെ അമ്പയര്‍മാരോട് ഇത് കുറിച്ച്   പരാതിപ്പെട്ടതിനെത്തുടര്‍ന്ന്
മത്സരം   അൽപ്പം സമയത്തേക്ക്    നിര്‍ത്തിവെക്കുകയും ഏതാനും കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്ത ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

Read More  മാക്‌സ്‌വെൽ ആളാകെ മാറിപ്പോയി : കാരണമിതാണ് -വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

കൂടാതെ ഓസീസ് കാണികളുടെ ഭാഗത്ത്‌ നിന്നുണ്ടായ അധിക്ഷേപങ്ങൾക്ക് ഇന്ത്യൻ ടീമിനോട് ഓസീസ് കളിക്കാരും ഓസ്ട്രേലിയ ടീം മാനേജ്മെന്റും ക്ഷമ ചോദിച്ചിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here