കളി ജയിച്ചന്ന് കരുതി ; പക്ഷേ റസ്സൽ റിസൾട്ട് മാറ്റി : മായങ്ക് അഗർവാൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ജയങ്ങൾ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ ടീം. സീസണിലെ മൂന്നാമത്തെ മത്സരത്തിൽ ജയം നേടിയ ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയിൽ മുന്നിലേക്ക് എത്തി. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ മത്സരത്തിൽ ആറ് വിക്കറ്റിനാണ് കൊൽക്കത്ത ടീം ജയം പിടിച്ചെടുത്തത്.

സ്റ്റാർ ബാറ്ററായ റസ്സലിന്‍റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മത്സരത്തിൽ പഞ്ചാബ് ടീമിന് ഒരു അർഥത്തിലും തിളങ്ങാനായിട്ടില്ല. മുംബൈ വിക്കറ്റിൽ ചെറിയ സ്കോറിൽ ഒതുങ്ങിയ പഞ്ചാബ് ടീം തുടക്കത്തിൽ കൊൽക്കത്ത നിരയിൽ വിക്കറ്റുകൾ വീഴ്ത്തി എങ്കിലും അതിവേഗ ഫിഫ്റ്റി സ്വന്തമാക്കിയ റസ്സൽ കൊൽക്കത്ത ജയം എളുപ്പമാക്കി. എന്നാൽ ഒരുവേള മത്സരം ജയിക്കാമെന്നാണ് തങ്ങൾ വിചാരിച്ചതെന്ന് പറഞ്ഞ പഞ്ചാബ് കിങ്‌സ് നായകനായ മായങ്ക് അഗർവാൾ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്‌ തോൽവിക്ക് കാരണമെന്നും വിശദമാക്കി.

0a353b5b 2c72 4c44 9b3b 8a6f1f7e8ee2

“തീർച്ചയായും ഈ വിക്കറ്റിൽ ഞങ്ങൾ സ്കോർ ഒട്ടും പര്യാപ്തമായിരുന്നില്ല. ഞങ്ങൾക്ക് ആവശ്യമായ ഒരു ടോട്ടലിലേക്ക് എത്താനായി കഴിഞ്ഞില്ല. അതിനാൽ തന്നെ തോൽവി ഏറെ സ്വാഭാവികമാണ്‌. 170+ടോട്ടലിലേക്ക് എത്താൻ കഴിയുന്ന വിക്കറ്റിൽ ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല. മികച്ച തുടക്കം ലഭിച്ചെങ്കിൽ പോലും വിക്കറ്റുകള്‍ പിന്നീട് നഷ്ടമാകുകയായിരുന്നു അത് പക്ഷേ കുഴപ്പമില്ല. ഒരു ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു കാര്യം സംഭവിക്കുന്നത് നല്ലതാണ്.”മായങ്ക് അഗർവാൾ അഭിപ്രായം വിശദമാക്കി.

“ഞങ്ങൾ പന്ത് കൊണ്ട് തുടക്കത്തിൽ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. അതിനാൽ തന്നെ ബൗളർമാരുടെ പ്രകടനത്തിൽ വളരെ സന്തോഷം. ഞങ്ങൾ ഒരുവേള ജയിക്കാമെന്ന് കരുതി എങ്കിലും റസ്സൽ മത്സരം അവർക്ക് അനുകൂലമാക്കി. എല്ലാ ക്രെഡിറ്റും അതിനാൽ തന്നെ അദ്ദേഹത്തിനുള്ളതാണ്.തീർച്ചയായും ഈ മത്സരത്തിൽ ഞങ്ങൾക്ക് അനേകം പോസിറ്റീവുകൾ ഉണ്ട് “ക്യാപ്റ്റൻ തുറന്ന് പറഞ്ഞു.