ക്രെഡിറ്റ് മുഴുവന്‍ അദ്ദേഹത്തിനു. രാജസ്ഥാന്‍റെ വിജയശില്‍പ്പി പറയുന്നു.

ശക്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചുകൊണ്ട് പ്ലേയോഫ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്തുകയാണ് സഞ്ചു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറിലാണ് രാജസ്ഥാന്‍ റോയല്‍സ് മറികടന്നത്. മത്സരത്തില്‍ അവസരം ലഭിച്ച ശിവം ഡൂബൈയാണ് രാജസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്. 42 പന്തില്‍ 4 വീതം ബൗണ്ടറികളും സിക്സും അടക്കം 64 റണ്ണാണ് ശിവം ഡൂബെ നേടിയത്.

തന്‍റെ ഇന്നിംഗ്സിന്‍റ ക്രഡിറ്റ് മുഴുവന്‍ ടീം ഡയറക്ടര്‍ കുമാര സംഗക്കാരയ്ക്കാണ് ശിവം ദുബെ നല്‍കുന്നത്. ” ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചു. നല്ല സ്ട്രൈക്ക്റേറ്റ് കണ്ടെത്തി മുന്‍പോട്ട് പോവുകയാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്. തുടക്കം മുതല്‍ പോസിറ്റീവായാണ് ഞാന്‍ കളിച്ചത്. എല്ലായ്പ്പോഴും പോസിറ്റീവായിരിക്കാനാണ് സംഗക്കാര എന്നോട് പറഞ്ഞത്. കാരണം എന്റെ കഴിവ് എന്താണെന്ന് അദ്ദേഹത്തിന് അറിയാം. കളികള്‍ ജയിപ്പിക്കാന്‍ എനിക്കാവും എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഞാന്‍ അത് ചെയ്തു. സംഗയ്ക്ക് നന്ദി ” രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.

ചെന്നൈക്കെതിരെ വിജയത്തോടെ 10 പോയിന്‍റുമായി രാജസ്ഥാന്‍ ആറാമതാണ്. മുംബൈ ഇന്ത്യന്‍സിനെതിരെയും കൊല്‍ക്കത്തകെതിരെയുമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരങ്ങള്‍