ധോണിക്ക് വീണ്ടും തിരിച്ചടി : ബിസിസിഐക്ക്‌ പരാതികൾ

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിച്ചാണ് ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ റോളിൽ രോഹിത് ശർമ്മ എത്തുമ്പോൾ സർപ്രൈസ് താരമായി ഓഫ്‌ സ്പിന്നർ അശ്വിൻ ഇടം നേടി. എന്നാൽ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിച്ചാണ് മുൻ ഇന്ത്യൻ താരം മഹേന്ദ്ര സിങ് ധോണിയെ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനൊപ്പം മെന്റർ റോളിൽ ബിസിസിഐ നിയമിച്ചത്. ഐപിഎല്ലിൽ നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായി കളിക്കുന്ന ധോണി കഴിഞ്ഞ വർഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. നേരത്തെ ഇന്ത്യക്കായി മൂന്ന് ഐസിസി ലോകക്കപ്പ് ട്രോഫി നേടിയ നായകനായ ധോണി ഇത്തവണ മെന്റർ റോളിൽ എത്തുമ്പോൾ ടി :20 കിരീടം നേടുവാനത് കോഹ്ലിക്കും വളരെ ഏറെ സഹായകമാകുമെന്നാണ് എല്ലാ ആരാധകരും വിശ്വസിക്കുന്നത്.

ധോണി പുത്തൻ റോളിൽ ഇന്ത്യൻ ടീമിന് ഒപ്പം ലോകകപ്പ് മത്സരങ്ങൾക്കായി പറക്കും എന്നുള്ള ബിസിസിഐയുടെ തീരുമാനത്തിന് ശേഷം വൻ പിന്തുണയും കയ്യടികളുമാണ് ആരാധകരും മുൻ ക്രിക്കറ്റ്‌ താരങ്ങളും അടക്കം നൽകുന്നത്. ധോണിയുടെ വരവ് നിർണായകമായ പല മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് സഹായകമാകും എന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെട്ടത്. സുനിൽ ഗവാസ്ക്കർ, ഗൗതം ഗംഭീർ അടക്കമുള്ള മുൻ താരങ്ങൾ ഈ ഒരു തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ ധോണിക്ക്‌ എതിരെ ഒരു ആരോപണം ഉയരുകയാണ്.ധോണിയുടെ പുത്തൻ സ്ഥാനം ചില വിവാദങ്ങൾക്കും തുടക്കം കുറിച്ചുകഴിഞ്ഞു. ധോണിയെ പുത്തൻ സ്ഥാനത്തിൽ നിശ്ചയിച്ചത് ചില സ്ഥാപിത താല്പര്യങ്ങൾക്കുള്ള സാധ്യത എന്നാണ് പലരും ഇപ്പോൾ ഉന്നയിക്കുന്ന ആരോപണം

ഒരേസമയം ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകനായും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനോപ്പം മെന്റർ റോളിലും തുടരുന്നത് എങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം. ബിസിസിഐയുടെ അപക്സ് കൗൺസിലിന് ഇക്കാര്യത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ട് എന്നും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഐപിഎല്ലിൽ ഒരു താരമായ ധോണിയെ ഇന്ത്യ ടീമിനൊപ്പം ഏറെ നിർണായകമായ മെന്റർ റോളിൽ നിശ്ചയിച്ചത് തെറ്റായ ചില കീഴ്വഴക്കം സൃഷ്ടിക്കുമെന്നും പല ആരാധകരും അഭിപ്രായപെടുന്നുണ്ട്.

അതേസമയം ഇക്കാര്യത്തിൽ യാതൊരു തെറ്റുമില്ല എന്നാണ് ബിസിസിഐയിലെ ഉന്നതർ വ്യക്തമാക്കുന്നത്. “ഐപിഎല്ലിന് ശേഷം ടി 20 ലോകകപ്പ് നടക്കുവാനായി പോകുകയാണ്.ഈ സമയത്ത് എല്ലാ കളിക്കാരും സ്വതന്ത്രരാണ്. കൂടാതെ അടുത്ത വർഷം ഒരു മെഗാ ഐപിൽ താരലേലമാണ് നടക്കുക. ധോണി ടി 20 ലോകകപ്പിൽ മെന്റർ റോളിൽ കളിക്കാരെ നയിക്കുമെന്നാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്.അതിനാൽ ഇവിടെ ഒരു തരത്തിലുള്ള താൽപ്പര്യ വൈരുദ്ധ്യവും ഉൾപ്പെട്ടിട്ടില്ല “