ഫൈനലില്‍ ഇന്ത്യന്‍ കണ്ണീര്‍ വീണു. കൈയ്യത്തും ദൂരെ ഗോള്‍ഡ് മെഡല്‍ നഷ്ടം

indian women cwg medal

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ വിജയിച്ചു. ഗോള്‍ഡ് മെഡല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 152 റണ്‍സില്‍ എല്ലാവരും പുറത്തായി. 9 റണ്‍സിന്‍റെ വിജയവുമായി ഓസ്ട്രേലിയ ഗോള്‍ഡ് മെഡല്‍ നേടി. ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലന്‍റിനാണ് വെങ്കലം

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച ഫോമിലുള്ള സ്മൃതി മന്ദാനയേയും (6) ഷഫാലി വെര്‍മ്മയേയും (11) ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ ഒരിക്കല്‍ക്കൂടി ഓസ്ട്രേലിയക്ക് മുന്നില്‍ അടിയറവ് വയ്ക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ലാ. ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു.

20220807 230954

ഓസ്ട്രേലിയന്‍ ബോളര്‍മാരെ അനായാസം നേരിട്ട ഇരുവരും ബൗണ്ടറികള്‍ കണ്ടെത്തി. മികച്ച ടച്ചിലായിരുന്ന ഹര്‍മ്മന്‍ പ്രീത് കൗറിന് പിന്തുണ നല്‍കുക എന്നതായിരുന്ന ജെമീമ റോഡ്രിഗസിന്‍റെ ജോലി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിചേര്‍ത്തു. 33 റണ്‍സ് നേടിയ ജെമീമ മടങ്ങിയതോടെ ഓസ്ട്രേലിയക്ക് പ്രതീക്ഷ വീണു. തൊട്ടു പിന്നാലെ തുടര്‍ച്ചയായ പന്തുകളില്‍ പൂജയും (1) ഹര്‍മ്മന്‍ പ്രീത് കൗറും വീണതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

343918 1

43 പന്തില്‍ 7 ഫോറും 2 സിക്സുമായി ഹര്‍മ്മന്‍ പ്രീത് കൗര്‍ 65 റണ്‍സാണ് നേടിയത്. സ്നേഹ് റാണ 8 റണ്‍സ് നേടി റണ്ണൗട്ടായി. ഇന്‍സൈഡ് എഡ്ജും വൈഡുമൊക്കെ ആയി ഇന്ത്യക്ക് ഭാഗ്യം ലഭിച്ചപ്പോള്‍ അവസാന രണ്ടോവറില്‍ 17 റണ്‍സായിരുന്നു വേണ്ടത്. ആദ്യ പന്തില്‍ തന്നെ രാധ യാദവ് (1) റണ്ണൗട്ടായി. രണ്ടാം പന്തില്‍ ഫോറടിച്ച് ദീപ്തി ശര്‍മ്മ (13) പ്രതീക്ഷകള്‍ നല്‍കിയെങ്കിലും അടുത്ത പന്തില്‍ പുറത്തായി.

See also  കോഹ്ലി തിരികൊളുത്തി. കാര്‍ത്തികും ലോംറോറും ഫിനിഷ് ചെയ്തു. ബാംഗ്ലൂരിനു വിജയം

അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 3 പന്തുകളില്‍ തന്നെ അവസാന രണ്ട് വിക്കറ്റും വീഴ്ത്തി ഓസ്ട്രേലിയ വിജയിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് മൂന്നാം ഓവറില്‍ തന്നെ ഹീലിയെ (7) നഷ്ടമായി. മികച്ച ഫോമിലുള്ള രേണുക സിങ്ങാണ് വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. എന്നാല്‍ എന്നാല്‍ രണ്ടാം വിക്കറ്റില്‍ മൂണിയും ലാന്നിംഗും ചേര്‍ന്ന് ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇരുവരും ചേര്‍ന്ന് 47 പന്തില്‍ 74 റണ്‍സ് കൂട്ടിചേര്‍ത്തു. റണ്ണൗട്ടിലൂടെ ലാന്നിംഗ് (36) പുറത്തായി ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. തൊട്ടു പിന്നാലെ മഗ്രാത്തും (2) മടങ്ങി.

20220808 000020

ഗാര്‍ഡനറെ കൂട്ടു പിടിച്ച് മൂണി ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിക്കാന്‍ ശ്രമിച്ചു. ഗാര്‍ഡനറുടെ (25) വിക്കറ്റോടെ ഓസ്ട്രേലിയ തകര്‍ന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ബേത് മൂണയുടെ പുറത്താകല്‍ ഓസ്ട്രേലിയന്‍ സ്കോറിനെ കാര്യമായി ബാധിച്ചു. 41 പന്തില്‍ 8 ഫോര്‍ സഹിതം 61 റണ്‍സാണ് ബേത് മൂണി നേടിയത്.

20220808 000029

അവസാന 5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സാണ് ഓസ്ട്രേലിയക്ക് നേടാന്‍ കഴിഞ്ഞത്. ഇന്ത്യക്കായി സ്നേഹ് റാണയും രേണുക സിങ്ങും 2 വിക്കറ്റ് വിതം വീഴ്ത്തി. ദീപ്തി ശര്‍മ്മയും രാധാ യാദവും ഓരോ വിക്കറ്റ് വീതം പങ്കിട്ടു

Scroll to Top