മൈതാനത്ത് ഹെൽമെറ്റ്‌ വലിച്ചെറിഞ്ഞു, ആവേഷ് ഖാന് ശിക്ഷ വിധിച്ചു. ഡുപ്ലസിയ്ക്കും ബിസിസിഐയുടെ പൂട്ട്.

aavesh khan celebration

അമിത ആഹ്ലാദപ്രകടനത്തിന്റെ പേരിൽ പണികിട്ടി ആവേഷ് ഖാൻ. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ അവസാന ബോളിൽ ഒരു ത്രസിപ്പിക്കുന്ന വിജയമായിരുന്നു ലക്നൗ സൂപ്പർ ജെയന്റ്സ് സ്വന്തമാക്കിയത്. വിജയം സ്വന്തമാക്കിയ ശേഷം ആവേശത്തിലായ ആവേഷ് മൈതാനത്തേക്ക് തന്റെ ഹെൽമെറ്റും ബാറ്റും വലിച്ചെറിയുകയുണ്ടായി. ആഹ്ലാദത്തിന്റെ പുറത്താണ് ഇത്തരം ഒരു പ്രവർത്തി ചെയ്തതെങ്കിലും ആവേശ് ഖാനെ വെറുതെ വിടാൻ ഐപിഎൽ തീരുമാനിച്ചിട്ടില്ല. ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിന്റെ പേരിൽ ആവേശിനെതിരെ ആക്ഷനെടുക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ ഇപ്പോൾ.

മത്സരത്തിന്റെ അവസാന രണ്ടു ബോളുകളിൽ ഒരു റണ്ണായിരുന്നു ലക്നൗവിന് വിജയിക്കാൻ വേണ്ടത്. എന്നാൽ ആദ്യ ബോളിൽ ജയദേവ് ഉനാദ്കട്ട് പുറത്താവുകയുണ്ടായി. അവസാന ബോളിൽ അതുകൊണ്ട്തന്നെ ഒരു സിംഗിൾ നേടുക എന്നതായിരുന്നു ആവേശ് ഖാന്റെ ലക്ഷ്യം. എന്നാൽ പന്ത് കൃത്യമായി കണക്ട് ചെയ്യാൻ ആവേഷ് ഖാന് സാധിച്ചില്ല. എന്നിരുന്നാലും വിക്കറ്റ് കീപ്പർ കാർത്തിക്കിൽ നിന്നുമുണ്ടായ പിഴവ് മുതലെടുത്ത് ആവേശ് ഖാൻ ഒരു റൺ ഓടി എടുക്കുകയുണ്ടായി. ശേഷമാണ് മൈതാനത്തേക്ക് ഹെൽമെറ്റും ബാറ്റും ആവേശ് വലിച്ചെറിഞ്ഞത്. ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്റ്റിലെ ലെവൽ 1 ഒഫൻസ് 2.2 പ്രകാരമാണ് ആവേഷിനെതിരെ ആക്ഷനെടുക്കുന്നത്. ഒപ്പം ഇക്കാര്യത്തിൽ മാച്ചി റഫറിയുടെ തീരുമാനമാവും അന്തിമമെന്നും ഐപിഎൽ ഇതിവൃത്തം പറയുകയുണ്ടായി.

See also  ടെസ്റ്റ്‌ റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ അഭിമാനനേട്ടം.
ezgif 5 fa5e72946b

ആവേഷ് ഖാന് മാത്രമല്ല റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനും മത്സരത്തിനിടെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. സ്ലോ ഓവർ റേറ്റ് പുലർത്തിയതിന്റെ പേരിൽ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയ്ക്ക് 12 ലക്ഷം രൂപയാണ് ബിസിസിഐ പിഴ ചുമത്തിയിരിക്കുന്നത്. “ഇന്ത്യൻ പ്രീമിയർ ലീഗ് 2023ലെ പതിനഞ്ചാം മത്സരത്തിൽ ലക്നൗവിനെതിരെ സ്ലോ ഓവർ റൈറ്റ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുലർത്തുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗ് 2023ലെ ടീമിന്റെ ആദ്യ കോഡ് ഓഫ് കണ്ടക്ട് ലംഘനമാണിത്. അതിനാൽ തന്നെ ക്യാപ്റ്റൻ ഡുപ്ലസിക്ക് 12 ലക്ഷം രൂപ പിഴ വിധിക്കുന്നു.”- ഐപിഎൽ പറഞ്ഞു.

എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂർ ആദ്യ ഇന്നിങ്സിൽ 212 എന്ന വമ്പൻ സ്കോർ നേടുകയുണ്ടായി. വിരാട് കോഹ്ലിയുടെയും (61) ഡുപ്ലെസിയുടെയും(79*) മാക്സവെല്ലിന്റെയും(59) വെടിക്കെട്ട് ബാറ്റിംഗായിരുന്നു ബാംഗ്ലൂരിന് ഇത്ര മികച്ച സ്കോർ നൽകിയത്. മറുപടി ബാറ്റിംഗിൽ നിക്കോളാസ് പൂറാനും(62) സ്റ്റോയിനിസം(65) അടിച്ചു തകർത്തതോടെ ലക്നൗ ഒരു റൺസിന് വിജയം നേടുകയും ചെയ്തു.

Scroll to Top