തകർന്ന് ഇന്ത്യൻ ബാറ്റിങ് : രക്ഷകനായി രാഹുൽ :

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം കൗണ്ടി ഇലവന് എതിരായ നിർണായക പരിശീലന മത്സരത്തോടെ തുടക്കമായി. ഇന്ന് ആരംഭിച്ച ആദ്യ പരിശീലന മത്സരം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയുടെ നായകത്വത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങിയത്.ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിങ് ആദ്യം ആരംഭിച്ചെങ്കിലും ഓപ്പണർമാരെയടക്കം തുടക്കത്തിൽ നഷ്ടമായത് ആരാധകർക്കും കനത്ത തിരിച്ചടിയായി. നായകൻ രോഹിത് ഒന്നാം ഇനിങ്സിൽ വെറും ഒൻപത് റൺസിൽ പുറത്തായപ്പോൾ ഇന്ത്യൻ ടീമിന് വീണ്ടും രക്ഷകനായി എത്തിയത് അഞ്ചാം നമ്പറിൽ ബാറ്റിംഗിന് എത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ രാഹുലാണ്. താരം സെഞ്ച്വറി പ്രകടനം സ്വന്തമാക്കി തന്റെ ബാറ്റിങ് ഫോമിലേക്ക് എത്തിയതായി തെളിയിച്ചു.

കൗണ്ടി സെലക്റ്റട് ഇലവനും ഇന്ത്യൻസ് തമ്മിലാണ് ത്രിദിന മത്സരം നടക്കുന്നത്. നീണ്ട ഒരിടവേളക്ക് ശേഷം രോഹിത് ശർമ :മായങ്ക് അഗർവാൾ ഓപ്പണിങ് ജോഡി കളിക്കാനിറങ്ങിയ മത്സരം പക്ഷേ ഇന്ത്യൻ ടീം നായകൻ കോഹ്ലിയുടെയും ഒപ്പം ഉപനായകൻ രഹാനെയുടെയും അഭാവത്തിൽ ശ്രദ്ധേയമായി. എന്നാൽ ഷമി, അശ്വിൻ എന്നിവർ ഇന്ത്യൻ ടീമിന്റെ ബൗളിങ്ങിൽ പന്തെറിയാനാണ് സാധ്യത.

അതേസമയം തുടക്ക ഓവറുകളിലെല്ലാം ആക്രമിച്ച് കളിച്ച മായങ്ക് അഗർവാൾ തന്റെ ക്ലാസ്സ്‌ ബാറ്റിങ് തെളിയിച്ചു. പക്ഷേ 33 പന്തിൽ നിന്നും 9 റൺസ് നേടിയ രോഹിത് ശർമ പുറത്തായതോടെ ഇന്ത്യ തകർച്ചയെ നേരിട്ടു. പിന്നാലെ മായങ്ക് അഗർവാൾ 28 റൺസ് നേടി പുറത്തായി. പിന്നാലെ എത്തിയ പൂജാര 21 റൺസും ഹനുമാ വിഹാരിയും 24 റൺസ് നേടി പുറത്തായെങ്കിലും അതിവേഗം തന്റെ സ്വതസിദ്ധ ശൈലിയിൽ സ്കോറിങ് ഉയർത്തിയ രാഹുൽ തന്റെ സെഞ്ച്വറി 150 പന്തിൽ നിന്നും സ്വന്തമാക്കി.

ലോകേഷ് രാഹുൽ 150 പന്തിൽ നിന്നും 11 ഫോറും 1 സിക്സും ഉൾപ്പെടെയാണ് തന്റെ പതിനഞ്ചാമത്തെ ഫസ്റ്റ് ക്ലാസ്സ്‌ സെഞ്ച്വറി കരസ്ഥമാക്കിയത്. റിഷാബ് പന്ത് കോവിഡ് ബാധിതനായതോടെ പരിശീലന മത്സരത്തിൽ രാഹുലിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീം കളിപ്പിക്കുകയായിരുന്നു. സെഞ്ച്വറി പ്രകടനത്തോടെ താരം ഇംഗ്ലണ്ടിനേതിരെ വരാനിരിക്കുന്ന ടെസ്റ്റിൽ കളിക്കാനുള്ള തന്റെ യോഗ്യത തെളിയിച്ച് കഴിഞ്ഞു.