തകര്‍പ്പന്‍ ക്യാച്ചുമായി ക്രിസ് വോക്സ്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ക്യാച്ചോ ?

ടി20 ലോകകപ്പിലെ ശക്തന്‍മാരുടെ പോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിനയിച്ചു. എന്നാല്‍ ഓസ്ട്രേലിയക്ക് മോശം തുടക്കമാണ് ലഭിച്ചത്. ന്യൂബോള്‍ ലഭിച്ച ക്രിസ് വോക്സ്, ഡേവിഡ് വാര്‍ണറെ പുറത്താക്കി ഇംഗ്ലണ്ടിനു മികച്ച തുടക്കം നല്‍കി. തന്‍റെ രണ്ടാം ഓവറില്‍ അപകടകാരിയായ മാക്സ്വെലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഓസ്ട്രേലിയയെ 15 ന് 3 എന്ന നിലയിലേക്ക് തള്ളിവിട്ടു.

എന്നാല്‍ രണ്ട് ഓവറിന്‍റെ ഇടവേളയില്‍ മറ്റൊരു വിക്കറ്റും വീണിരുന്നു. സ്റ്റീവന്‍ സ്മിത്തിന്‍റെ വിക്കറ്റ് ജോര്‍ദ്ദാന്‍ സ്വന്തമാക്കിയെങ്കിലും അതിനുള്ള ഫുള്‍ ക്രെഡിറ്റും ക്രിസ് വോക്സിന്‍റെ ഫീല്‍ഡിങ്ങിനാണ്. മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് സ്റ്റീവന്‍ സ്മിത്തിന്‍റെ വിക്കറ്റ് വീണത്.

മിഡ് ഓണിലാണ് ക്രിസ് വോക്സിന്‍റെ തകര്‍പ്പന്‍ ക്യാച്ച് കണ്ടത്. ബോള്‍ നഷ്ടമാകുമെന്ന് കരുതിയപ്പോള്‍ സ്ട്രെച്ച് ചെയ്ത് ഒറ്റകൈയ്യിലാണ് ക്രിസ് വോക്സ് പന്ത് കൈക്കലാക്കിയത്.