എക്കാലത്തെയും മികച്ച ടി :20 ടീമുമായി ക്രിസ് മോറിസ് :ടീമിൽ 5 ഇന്ത്യൻ താരങ്ങൾ

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഒരു ആൾറൗണ്ടർമാരിലൊരാലാണ് ക്രിസ് മോറിസ്. കഴിഞ്ഞ ഐപിഎല്ലിൽ റെക്കോർഡ് തുകക്ക് രാജസ്ഥാൻ റോയൽസ് ടീം സ്‌ക്വാഡിലേക്ക് എത്തിച്ച താരത്തിന് പക്ഷേ പ്രതീക്ഷിച്ച പോലൊരു മികവ് പുറത്തെടുക്കാനായി സാധിച്ചില്ല. എന്നാൽ ഇപ്പോൾ ടി :20 യിൽ ആൾടൈം ബെസ്റ്റ് ഇലവനുമായി .അന്താരാഷ്ട്ര ടി :20യിലെ എക്കാലത്തെയും മികച്ച ടീമിനെ നയിക്കുന്നത് ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറും ഇതിഹാസ നായകൻ കൂടിയായ ധോണിയാണ്. ധോണിയടക്കം 5 ഇന്ത്യൻ താരങ്ങൾ ടീമിലുണ്ട്.

രോഹിത് ശർമ്മ :ക്രിസ് ഗെയ്ൽ എന്നിവർ ക്രിസ് മോറിസ് ടീമിലെ ഓപ്പണർമാരായി എത്തുമ്പോള്‍ മൂന്നാം നമ്പറിൽ മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റനായ എ.ബി. ഡിവില്ലേഴ്‌സ് എത്തുന്നു. മുൻപ് ഐപിൽ ക്രിക്കറ്റിൽ ഡിവില്ലേഴ്‌സിനൊപ്പം മോറിസ് പല മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

നാലാം നമ്പറിൽ വിരാട് കോഹ്ലി കളിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ട മോറിസ് കിറോൺ പൊള്ളാർഡിനെ ഓള്‍റൗണ്ടറായി ടീമിൽ ഉൾപ്പെടുത്തി. ടീം വിക്കറ്റ് കീപ്പറും നായകനുമായ ധോണി ആറാമനായി എത്തുമ്പോൾ നിലവിൽ മോശം ബാറ്റിങ് ഫോമിലാണ് എങ്കിലും ഹാർദിക് പാണ്ട്യയാണ് ഏഴാമൻ.

അതേസമയം ടീമിലെ ഏക സ്പിന്നറായി എത്തുന്നത് വെസ്റ്റ് ഇൻഡീസ് താരമായ സുനിൽ നരെനാണ്. കൂടാതെ മുൻ ശ്രീലങ്കൻ താരം മലിംഗ, ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറ, ഓസ്ട്രേലിയൻ താരമായ ബ്രറ്റ് ലീ എന്നിവരാണ് ക്രിസ് മോറിസ് ടീമിലെ പേസർമാർ. ടി :20 ക്രിക്കറ്റിലെ യോർക്കർ കിംഗ് എന്നുള്ള വിശേഷണം കരസ്ഥമാക്കിയിട്ടുള്ളവർ കൂടിയാണ് ബുംറയും മലിംഗയും.

ക്രിസ് മോറിസ് ടീം :രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ, ഡിവില്ലേഴ്‌സ്, വിരാട് കോഹ്ലി, കിറോൺ പൊള്ളാർഡ്, മഹേന്ദ്ര സിങ് ധോണി, ഹാർദിക് പാണ്ട്യ, മലിംഗ, ബുംറ, സുനിൽ നരെൻ, ബ്രറ്റ് ലീ