ഇത് ഹൃദയത്തിനു കുളിര്‍മയേകുന്ന കാഴ്ച്ച. പാക്കിസ്ഥാന്‍ ഡ്രസിങ്ങ് റൂം സന്ദര്‍ശിച്ച് യൂണിവേഴ്സല്‍ ബോസ്

ക്രിക്കറ്റ് ലോകത്ത് എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ക്രിസ് ഗെയ്ല്‍. എതിരാളികള്‍ക്കുപ്പോലും മത്സരഅറിവ് പകര്‍ന്നു നല്‍കുന്ന ക്രിസ് ഗെയില്‍ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റുനു ഉത്തമ ഉദാഹരണമാണ്. ഇപ്പോഴിതാ വീണ്ടും ക്രിക്കറ്റ് തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം.

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പര അവസാനിച്ചതിനെ തുടര്‍ന്ന് ക്രിസ് ഗെയ്ലിനെ പാക്കിസ്ഥാന്‍ ഡ്രസിങ്ങ് റൂം
സന്ദര്‍ശിക്കുന്ന ഗെയ്ലിന്‍റെ വീഡിയോ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടു.

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും വിന്‍ഡീസ് താരം നിക്കോളസ് പൂരനും തമ്മില്‍ സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. അവസാന രാജ്യാന്തര ടി20 കളിച്ച ബ്രാവോക്ക് പാക്കിസ്ഥാന്‍ താരങ്ങള്‍ ജേഴ്സി സമ്മാനിച്ചിരുന്നു.

അതേ സമയം അവസാന ടി20 പരമ്പര വിജയത്തോടെ അവസാനിക്കാന്‍ ബ്രാവോക്ക് സാധിച്ചില്ലാ. 4 ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മഴ കാരണം ഒരു മത്സരമാണ് പൂര്‍ത്തിയാക്കാനായത്. ആ മത്സരത്തില്‍ ഏഴ് റണ്‍സിനു വിജയിച്ച പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കി. ആഗസ്റ്റ് 12 ന് ഇരു ടീമും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കും.