സിക്സ് അടിച്ച ഗെയ്ലിന്‍റെ സ്റ്റംപ് പിഴുത് റബാഡ. യൂണിവേഴ്സല്‍ ബോസിനു കാണാന്‍ പോലും സാധിച്ചില്ലാ.

സ്റ്റംപ് എറിഞ്ഞ് ഇടുക. ഏതൊരു പേസ് ബോളറുടേയും ആഗ്രഹവും സന്തോഷവും അതായിരിക്കും. അങ്ങനെയെങ്കില്‍ സിക്സടിച്ചട്ടാണ് സ്റ്റംപ് എടുക്കുന്നതെങ്കിലോ ? സന്തോഷം ഇരട്ടിയാകും എന്നത് തീര്‍ച്ച.

പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ തന്നെ സിക്സടിച്ച ക്രിസ് ഗെയിലിന്‍റെ സ്റ്റംപ് പറത്തിയാണ് കാഗിസോ റബാഡ മറുപടി പറഞ്ഞത്. മത്സരത്തിന്‍റെ ആറാം ഓവര്‍ എറിയാനെത്തിയ റബാഡയെ വരവേറ്റത് സിക്സിലൂടെയാണ്.

എന്നാല്‍ അടുത്ത പന്തില്‍ അപ്രതീക്ഷതിമായ വന്ന ഫുള്‍ ടോസ് ക്രിസ് ഗെയിലിന്‍റെ സ്റ്റംപ് പിഴുതി. 143.4 കീ.മീ വേഗതയില്‍ വന്ന പന്തിനെ തടയാന്‍ പോലും ക്രിസ് ഗെയ്ലിനു സാധിച്ചില്ലാ. 9 പന്തില്‍ 13 റണ്‍സുമായി ഗെയിലിനു മടങ്ങേണ്ടി വന്നു.