ഇത് ഐപിൽ ടീമുകൾ മറക്കില്ല : പിന്മാറിയ ഇംഗ്ലണ്ട് താരങ്ങൾക്ക് ചോപ്രയുടെ മുന്നറിയിപ്പ്

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇപ്പോൾ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനാലാം സീസൺ ആരഭിക്കുവാനാണ്. കോവിഡ് വ്യാപന സാഹചര്യത്തിലും മികവോടെ തന്നെ ഭംഗിയായി ഐപിൽ സീസണിലെ ബാക്കി മത്സരങ്ങൾ നടത്താമെന്നാണ്‌ ബിസിസിഐ കരുതുന്നത്. ടീമുകൾ എല്ലാം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. എന്നാൽ ഐപിൽ പതിനാലാമത്തെ സീസൺ വീണ്ടും ആരംഭിക്കുമ്പോൾ ഏറ്റവും വലിയ ആശങ്കയായി മാറുന്നത് താരങ്ങളുടെ എല്ലാം പിന്മാറ്റമാണ്. വിദേശ താരങ്ങൾ പലരും മിക്ക ടീമിൽ നിന്നും പിന്മാറുന്നത് ബിസിസിഐയും ഏറെ വിശദമായി ചർച്ചയാക്കുന്നുണ്ട്.മികച്ച സ്‌ക്വാഡിനെ ബാക്കിയുള്ള മത്സരങ്ങളിൽ കളിപ്പിക്കാമെന്നാണ് ടീമുകൾ എല്ലാം വിശ്വസിക്കുന്നത്.താരങ്ങളെ സ്‌ക്വാഡിനും ഒപ്പം എത്തിക്കാൻ ചാർട്ടർ ഫ്ലൈറ്റുകൾ അടക്കം ടീമുകൾ ഒരുക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം വളരെ അധികം ചർച്ചാവിഷയമായി മാറിയത് ചില ഇംഗ്ലണ്ട് താരങ്ങളുടെ ഐപിഎല്ലിൽ നിന്നുള്ള പിന്മാറ്റമാണ്.പരിക്ക് കാരണം ജോഫ്ര അർച്ചർ ഐപിഎല്ലിൽ കളിക്കില്ല എന്ന് മുൻപ് അറിയിച്ചിരുന്നു. കൂടാതെ വ്യക്തിപരമായ കാരണങ്ങളാൽ ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ എന്നിവരും ഈ സീസണിൽ കളിക്കില്ല എന്നത് തുറന്ന് പറഞ്ഞിരുന്നു.കൂടാതെ ഡേവിഡ് മലാൻ, ജോണി ബെയർസ്റ്റോ, ക്രിസ് വോക്സ് എന്നിവർ കഴിഞ്ഞ ദിവസമാണ് ഐപിൽ ടൂർണമെന്റിൽ നിന്നും പിന്മാറിയത്. ടീം ഇന്ത്യ അഞ്ചാം ടെസ്റ്റിൽ നിന്നും പിന്മാറി മണിക്കൂറുകൾ ശേഷമാണ് ഇവർ മൂവരും ഐപിഎല്ലിൽ നിന്നായി പിന്മാറിയത്. ക്രിക്കറ്റ്‌ ലോകത്ത് ഇതും വളരെ അധികം ചർച്ചയായിരുന്നു.

ഇപ്പോൾ ഈ വിഷയത്തിൽ തന്റെ ഉറച്ച അഭിപ്രായം വിശദമാക്കുകയാണ് മുൻ താരം ആകാശ് ചോപ്ര. ഐപിഎല്ലിലെ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഇംഗ്ലണ്ട് താരങ്ങൾ കാണിക്കുന്ന ഈ ചതി ഒരു ഐപിൽ ടീമും ക്ഷമിക്കില്ല എന്നും ആകാശ് ചോപ്ര ചൂണ്ടികാണിക്കുന്നുണ്ട്.”ഇപ്പോൾ ആറ് പ്രമുഖ ഇംഗ്ലണ്ട് താരങ്ങളാണ് ഐപിൽ സീസണിൽ നിന്നായി പിന്മാറിയത്. ഇത് വലിയ ഒരു പിന്മാറ്റമാണ്. ഐപിഎല്ലിലെ ടീമുകൾ ഇതൊന്നും മറക്കില്ല. അവർ ചതിക്കപെട്ടത് മനസ്സിലാക്കിയാൽ ഇനി വരുന്ന സീസണുകളിൽ എന്താണ് നാം പ്രതീക്ഷിക്കേണ്ടത് എന്നത് വളരെ വ്യക്തമാണ്. അവർ നിങ്ങളെ ലേലത്തിൽ ടീമിൽ എടുക്കാതെ വന്നേക്കാം “മുൻ താരം ആകാശ് ചോപ്ര അഭിപ്രായങ്ങൾ വിവരിച്ചു