സ്വന്തം ടീം ഡൽഹി, പക്ഷേ ഹൃദയത്തിൽ രാജസ്ഥാൻ. രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ സക്കറിയ.

പല ക്രിക്കറ്റ് ആരാധകരും തങ്ങളുടെ പഴയ ടീമുകളെ പിന്തുണക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം ടീം പങ്കെടുക്കുന്ന ഒരു ടൂർണ്ണമെൻ്റിൽ തൻ്റെ മുൻ ടീമിനെ പിന്തുണക്കുന്ന കാഴ്ച വളരെ കുറവായിരിക്കും. എന്നാൽ അങ്ങനെ ഒരു മുഹൂർത്തം ആരാധകർക്ക് മുമ്പിൽ ഇന്നലെ നടന്ന ഐപിഎൽ ഫൈനലിൽ വീണുകിട്ടി.

ഇന്നലെ ആയിരുന്നു ഐപിഎൽ ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസ് മത്സരം. മത്സരത്തിൽ തൻ്റെ മുൻ ഫ്രാഞ്ചൈസി ആയ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കാൻ ഡൽഹി ക്യാപ്റ്റൽസ് ഇടംകൈയൻ പേസർ ചേതൻ സക്കരിയ ഗ്യാലറിയിൽ ഉണ്ടായിരുന്നു. അതും രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ ആയിരുന്നു താരം കളി കാണാൻ എത്തിയത്.

ഐപിഎൽ താര ലേലത്തിൽ 4.20 കോടി രൂപയാണ് ഡൽഹി താരത്തെ സ്വന്തമാക്കിയത്. താരത്തെ സ്വന്തമാക്കാൻ ലേലം വിളിയിൽ രാജസ്ഥാൻ രംഗത്ത് ഉണ്ടായിരുന്നെങ്കിലും തുക ഉയർന്നതോടെ പിന്മാറുകയായിരുന്നു. ഡൽഹിയിൽ മറ്റ് നിരവധി ബൗളർമാർ ഉണ്ടായിരുന്നതു കൊണ്ട് കാര്യമായ അവസരങ്ങൾ താരത്തിന് അവിടെ ലഭിച്ചിരുന്നില്ല.

images 44 5


ഇതിനെതിരെ പരോക്ഷമായി താരം ശബ്ദമുയർത്തുകയും ചെയ്തിരുന്നു. രാജസ്ഥാൻ റോയൽസിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ മാർവൽ സൂപ്പർഹീറോ ചലച്ചിത്ര സീരീസിലെ “വക്കാൻഡ ഫോറവെർ” മാതൃകയിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് സക്കറിയ. രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കാൻ ഫൈനലിൽ രാജസ്ഥാൻ പോലീസ് ജഴ്‌സിയിലെത്തിയ സക്കറിയയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്.