ദ്രാവിഡ് സാറിന്റെ വാക്കുകൾ എനിക്ക് തുണയായി :ടി:20 ശൈലിയിലേക്കുള്ള ബാറ്റിങ്ങിനെ കുറിച്ച് വാചാലനായി പൂജാര

images 2021 04 06T140402.854 1

ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യവും
ഇന്ത്യൻ ടെസ്റ്റ് ബാറ്റിംഗ് നിരയിലെ  നെടുംതൂണുമായ ചേതേശ്വർ പൂജാര ഇത്തവണ ഐപിഎല്ലിൽ ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് വേണ്ടി കളിക്കും .ഫെബ്രുവരി 18ന് നടന്ന താരലേലത്തിൽ ചെന്നൈ ടീം പൂജാരയെ അടിസ്ഥാന തുകയായ 50 ലക്ഷം രൂപയ്ക്കാണ് സ്‌ക്വാഡിൽ എത്തിച്ചത് .

നേരത്തെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തെ ടീമിലെടുക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പോലും തയ്യാറായിരുന്നില്ല .താരം ചെന്നൈ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു .
അടുത്തിടെ പൂജാര വലിയ ഷോട്ടുകള്‍ കളിക്കുന്ന വീഡിയോ വൈറലായിരുന്നു.
ടെസ്റ്റ് ബാറ്റ്സ്മാൻ എന്ന് മാത്രം അറിയപ്പെടുന്ന താരം ലിമിറ്റഡ് ഓവർ ക്രിക്കറ്റും വമ്പൻ ഷോട്ടുകളും തനിക്ക്‌ വഴങ്ങും എന്ന് തെളിയിക്കുവാനുള്ള
ശ്രമത്തിലാണ് ഈ സീസണിൽ .

അതേസമയം ഇപ്പോള്‍ ടി20 ക്രിക്കറ്റിന് വേണ്ടി താൻ നടത്തുന്ന കഠിനമായ  തയ്യാറെടുപ്പുകളും  തനിക്ക് എല്ലാവിധ സപ്പോർട്ടുകളും നൽകുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ  കുറിച്ചും ഏറെ  വാചാലനാവുകയാണ് പൂജാര .”നേരത്തെ ഐപിഎല്ലിന്റെ ഭാഗമായിരുന്നു ഞാന്‍. അന്ന് ഐപിഎല്ലിന് ശേഷം ടെസ്റ്റ് കളിക്കുമ്പോള്‍ സാങ്കേതികമായി ചില പിഴവുകള്‍ സംഭവിച്ചിരുന്നു. കൂടുതല്‍ ടി20 കളിക്കുമ്പോള്‍ ടെസ്റ്റ് കളിക്കാനുള്ള മികവിന് എന്തേലും കുറവ് വരുമോ എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു.
എന്നാൽ എന്റെ എല്ലാവിധ ആശങ്കകളും   സംശയങ്ങളും അതിവേഗം മാറ്റിതന്നത് ദ്രാവിഡായിരുന്നു. ബാറ്റിങ്ങില്‍ നമ്മൾ  എന്തൊക്കെ മാറ്റം വരുത്തിയാലും സ്വാഭവിക കളിക്ക് കോട്ടം തട്ടില്ലെന്ന് ദ്രാവിഡ് സാർ എനിക്ക് വ്യക്തമാക്കി തന്നു . അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയായിരുന്നു. രണ്ട് ഫോര്‍മാറ്റിലും വ്യത്യസ്ത ശൈലിയിൽ മികവോടെ  കളിക്കാനാകുമെന്ന്  നല്ല ബോധ്യം ഇപ്പോൾ എനിക്കുണ്ട് ” പൂജാര വാചാലനായി .

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ
Scroll to Top