വീണ്ടും അതിശയിപ്പിച്ച് ചേത്വേശര്‍ പൂജാര. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിക്ക് ശേഷം വെടിക്കെട്ട് പ്രകടനം

റോയല്‍ ലണ്ടന്‍ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടി സസെക്സിന്‍റെ ക്യാപ്റ്റനും ഇന്ത്യന്‍ സീനിയര്‍ ബാറ്ററുമായ ചേത്വേശര്‍ പൂജാര. ഇത്തവണ 131 പന്തില്‍ 20 ഫോറും 5 സിക്സും അടക്കം 174 റണ്‍സാണ് നേടിയത്. ലിസ്റ്റ് എ കരിയറിലെ ഒരു സസെക്സ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത സസെക്സ് നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് നേടിയത്. 9 ന് 2 എന്ന നിലയില്‍ നിന്നുമാണ് പൂജാരയുടെ സെഞ്ചുറി കരുത്തില്‍ മികച്ച സ്കോര്‍ ഉയര്‍ത്തിയത്. 103 പന്തില്‍ സെഞ്ചുറി തികച്ച പൂജാര, അടുത്ത 20 പന്തില്‍ 53 റണ്‍സാണ് നേടിയത്. മത്സരത്തില്‍ 20 ഫോറും 5 സിക്സും അടിച്ചു.

FaH 8QbXwAEbwae

കഴിഞ്ഞ മത്സരത്തില്‍ ഒരോവറിലെ 22 റണ്‍സടക്കം 73 പന്തില്‍ നിന്നായിരുന്ന പൂജാരയുടെ സെഞ്ചുറി. സീസണില്‍ 120 സ്ട്രൈക്ക് റേറ്റില്‍ 367 റണ്‍സാണ് പൂജാര നേടിയിരിക്കുന്നത്.

പൂജാരയുടെ കരിയറിലെ ഉയര്‍ച്ചയും താഴ്ച്ചയും കണ്ട വര്‍ഷമായിരുന്നു 2022. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പൂജാര പുറത്തായി. ഐപിഎല്ലില്‍ ആരും താത്പര്യം കാണിക്കാനതോടെ കൗണ്ടി മത്സരത്തിനായി എത്തു. സസെക്സിന്‍റെ പ്രധാന താരമായി മാറിയ ഇന്ത്യന്‍ താരം, ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായി.