ഇതൊക്കെ കാണാന്‍ എന്‍റെ അച്ഛനുണ്ടായിരുന്നെങ്കില്‍…ചേതന്‍ സക്കറിയ പറയുന്നു.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിനു പിന്നാലെ ശ്രീലങ്കകെതിരെയുള്ള പര്യടനത്തില്‍ യുവതാരം ചേതന്‍ സക്കറിയക്ക് അവസരം ലഭിച്ചു. വളരെ ഉയര്‍ന്നും താഴ്ന്നുമുള്ള ജീവിതത്തിലൂടെയാണ് ചേതന്‍ സക്കറിയ കടന്നു പോകുന്നത്. സഹോദരനെ നഷ്ടപ്പെട്ടതിനു പിന്നാലെ അച്ഛനും സക്കറിയയെ വിട്ടു പിരിഞ്ഞിരുന്നു.

20 ലക്ഷം രൂപക്ക് ലേലത്തില്‍ എത്തിയ ചേതന്‍ സക്കറിയയെ 1.2 കോടി രൂപക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഐപിഎല്ലിനു മുന്‍പ് സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നു. കോവിഡ് കാരണം ഐപിഎല്‍ നിര്‍ത്തിവച്ച ആഴ്ച്ചയില്‍ കോവിഡ് കാരണം യുവതാരത്തിന്‍റെ അച്ഛന്‍ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.

ഇത് കാണാൻ എന്റെ പിതാവ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇന്ത്യയ്ക്കായി കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എനിക്ക് ഇന്ന് അച്ഛനെ ഒരുപാട് നഷ്ടമായി. ഒരു വർഷത്തിനുള്ളിൽ ദൈവം എന്നെ ഉയർച്ചതാഴ്ചകൾ കാണിച്ചു

എനിക്ക് എന്റെ സഹോദരനെ നഷ്ടമായി. അതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ ഐ.പി.എല്ലില്‍നിന്ന് എനിക്കു വലിയ കരാര്‍ ലഭിച്ചു. കഴിഞ്ഞ മാസം അച്ഛന്‍ മരിച്ചു. ദൈവം എന്നെ ഇന്ത്യന്‍ ടീമിലേക്കും ഇപ്പോള്‍ എത്തിച്ചിരിക്കുന്നു. അച്ഛന്‍ ജീവിതത്തിലേക്കു മടങ്ങിയെത്താന്‍ പൊരുതുമ്പോള്‍ ഏഴു ദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു. ഈ നേട്ടം ക്രിക്കറ്റ് കളിക്കാന്‍ അനുവദിച്ച എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ്’ സക്കറിയ പറഞ്ഞു.

ഈ സീസണില്‍ രാജസ്ഥാനു വേണ്ടി ഏഴു മത്സരങ്ങളും കളിച്ചു. ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ കെല്‍ രാഹുലിന്‍റെയും മായങ്ക് അഗര്‍വാളിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്തി ചേതന്‍ സക്കറിയ ക്രിക്കറ്റ് ലോകത്ത് തന്‍റെ വരവ് അറിയിച്ചിരുന്നു. സീസണില്‍ 8.22 എക്കോണമിയില്‍ 7 വിക്കറ്റാണ് വീഴ്ത്തിയത്.