പൂജാര വെറുതെ വന്നതല്ല : പ്ലാനുകൾ വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

ഏഴ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഐപിൽ കളിക്കുവാനെത്തുന്ന ഇന്ത്യൻ താരം ചേതേശ്വർ പൂജാര ടീമിനൊപ്പം കഠിന പരിശീലനത്തിലാണ് .ഇത്തവണ ഐപിൽ താരലേലത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമാണ് താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് സ്‌ക്വാഡിൽ എത്തിച്ചത് .ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന് അറിയപ്പെടുന്ന താരത്തെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍
ലേലഹാളിൽ വെച്ച് മറ്റുള്ള ഫ്രാഞ്ചൈസി ടീമുകൾ കയ്യടിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു .

എന്നാൽ 34കാരനായ പൂജാരക്ക് സീസണിൽ എത്ര മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ  അവസരം ലഭിക്കും എന്ന  ആശങ്ക ആരാധകർക്കിടയിലുണ്ട് .പക്ഷേ ടീം മാനേജ്‌മന്റ് പറയുന്നത് താരം ഉറപ്പായും ഈ സീസണിൽ ബാറ്റേന്തും എന്നാണ് .കളിക്കുമെന്ന് ഒരുറപ്പുമില്ല. എന്നാല്‍ വ്യക്തമായ ഒട്ടേറെ  പദ്ധതിയോടെയാണ് പൂജാരയെ ടീമിലെത്തിച്ചതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കെ വിശ്വനാഥന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു .

“പൂജാര ഏറെ ബഹുമാനര്‍ഹിക്കുന്ന ഒരു ക്രിക്കറ്ററാണ്‌ . പൂജാര വളരെയേറെ സാങ്കേതിക മികവുള്ള  താരമാണ്. അത്രത്തോളം ബാറ്റിംഗ് കഴിവുള്ള  ഒരു താരം ക്രിക്കറ്റിലെ ഏതൊരു ഫോര്‍മാറ്റ് കളിക്കാനും യോഗ്യനാണ്. ടി:20 ഫോർമാറ്റിലും അദ്ധേഹത്തിന് ഏറെ  തിളങ്ങുവാൻ സാധിക്കും .ചെന്നൈയ്ക്ക് വേണ്ടി വലിയ സംഭാവന ഈ സീസണിൽ  നല്‍കാന്‍  പൂജാരക്ക് ഉറപ്പായും  സാധിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യത്തേയോ, രണ്ടാത്തേയോ മത്സരത്തില്‍ പൂജാര കളിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ചെന്നൈയുടെ പ്രധാന താരമാണ് അദ്ദേഹമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ ” സിഇഒ  വിശ്വനാഥന്‍ തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു .