അന്ന് ശക്തമായി തിരിച്ചു വരുമെന്നു പറഞ്ഞു. ഇന്ന് നാലാം കിരീടവുമായി ധോണിയുടെ മറുപടി

PicsArt 10 15 11.44.58 scaled

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആവേശപൂർവ്വം കാത്തിരുന്ന ഐപിൽ പതിനാലാം സീസണിന് ഒടുവിൽ മികച്ച അവസാനം. കരുത്തരുടെ പോരാട്ടത്തിനൊടുവില്‍ കൊൽക്കത്ത ടീമിനെ 27 റൺസിന് തോൽപ്പിച്ച് ധോണിയുടെ ചെന്നൈ പട മറ്റൊരു ഐപിൽ കിരീടത്തിലേക്ക്‌ കൂടി മുത്തമിട്ടരിക്കുന്നു.

നിർണായകമായ മത്സരത്തിൽ ഒരിക്കൽക്കൂടി എന്തുകൊണ്ട് തങ്ങൾ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമെന്ന് തെളിയിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ് ആരംഭിച്ച ചെന്നൈ ടീം നേടിയ 192 റൺസ് മറികടക്കാൻ ഇറങ്ങിയ കൊൾക്കത്ത ടീം പോരാട്ടം 165 റൺസിൽ അവസാനിച്ചപ്പോൾ ചെന്നൈ ടീം ഐപിഎല്ലിലെ നാലാമത്തെ കിരീടം സ്വന്തമാക്കി വന്‍ തിരിച്ചുവരവാണ് ഐപിഎല്ലില്‍ നടത്തിയത്. ചെന്നൈയുടെ ജയത്തിനും ഒപ്പമിപ്പോൾ ധോണിയെന്ന നായകന്‍റെ മികവും നായകപാഠവും ഏറെ കയ്യടികൾ നേടുകയാണ്

കഴിഞ്ഞ തവണ ഐപിൽ സീസണിൽ ചരിത്രത്തിൽ ആദ്യമായി പ്ലേഓഫ്‌ പോലും കാണാതെ പുറത്തായ ചെന്നൈ ടീം ഇത്തവണ കിരീടനേട്ടം കരസ്ഥമാക്കിയാണ് തങ്ങളെ വളരെ അധികം സ്നേഹിക്കുന്ന ആരാധകർക്ക് മികച്ച സമ്മാനമായി നൽകിയത്.പല ക്രിക്കറ്റ്‌ നിരീക്ഷകരും ഇത്തവണത്തെ ഐപിഎൽ പ്ലേഓഫിലേക്ക് ഇടം നേടില്ല എന്ന് പരിഹസിച്ച ചെന്നൈ ടീം വീണ്ടും ഒരിക്കൽ കൂടി തങ്ങളുടെ ഈ ഒരു എക്സ്പീരിയൻസ് ടീം എന്തുകൊണ്ട് സ്പെഷ്യലായി മാറുന്നുവെന്നും കൂടി തെളിയിക്കുകയാണ്. നേരത്തെ 2020ലെ ഐപിൽ സീസണിൽ പ്ലേഓഫ്‌ പോലും കാണാതെ പരിഹാസനായി പുറത്തായ ചെന്നൈ ടീം നായകൻ ധോണിപറഞ്ഞ വാക്കുകൾ ഇപ്പോൾ കിരീടനേട്ടത്തോടെ ശ്രദ്ധേയമായി മാറുകയാണ്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

കഴിഞ്ഞ തവണ ഏഴാമതായി പുറത്തായപ്പോഴും ഞങ്ങൾ ഉറപ്പായും തിരികെ വരുക തന്നെ ചെയ്യും അടുത്ത ഐപിൽ സീസണിൽ എന്നും പറഞ്ഞ ധോണി തന്റെ വാക്കും കൂടി കിരീടനേട്ടത്തിനും ഒപ്പം പാലിക്കുകയാണ്. ഐപിൽ ചരിത്രത്തിലെ ഒൻപതാം ഫൈനലിലേക്ക് ഇടം നേടിയ ചെന്നൈ ടീം നാലാം കിരീടനേട്ടത്തിനും ഒപ്പം എല്ലാ താരങ്ങളെയും ഒരുപോലെ വിശ്വസിച്ചു. ഒപ്പം യുവ താരങ്ങളെ മികവോടെ വളർത്തി എടുക്കുന്നതിൽ മറ്റുള്ള ചില ടീമുകൾക്കും പ്രചോദനമായി തന്നെ മാറുകയാണ്

Scroll to Top