എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ. അശ്രദ്ധയോടെ നടന്ന വിന്‍ഡീസ് താരത്തിനു കിട്ടിയ പണി.

വനിത ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെതിരെ വിജയിച്ചു ഇന്ത്യ വിജയ വഴിയില്‍ തിരിച്ചെത്തി. സ്മൃതി മന്ദാന, ഹര്‍മ്മന്‍ പ്രീത് കൗര്‍ എന്നിവരുടെ സെഞ്ചുറിയും അതിനു ശേഷമുള്ള മികച്ച ബോളിംഗ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 162 റണ്‍സ് നേടാനേ സാധിച്ചുള്ളു. 155 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്.

മത്സരത്തില്‍ അശ്രദ്ധ കാരണമാണ് വിന്‍ഡീസിന്‍റെ ഒന്‍പതാം വിക്കറ്റ് നഷ്ടമായത്. 37ാം ഓവറില്‍ സ്നേഹ റാണ എറിഞ്ഞ പന്തില്‍ രണ്ട് റണ്ണിനായി വിന്‍ഡീസ് വനിതകള്‍ ഓടി. ത്രോ എത്തിയത് സ്ടൈക്കേഴ്സ് എന്‍ഡില്‍ ആയതിനാല്‍ മറുവശത്ത് ഓടിയ ചെഡീന്‍ നേഷന്‍ ഓട്ടം പതിയെ ആക്കി. മേഖ്നയില്‍ നിന്നും ലഭിച്ച ത്രോ ലഭിച്ച ഉടന്‍ തന്ന ദീപ്തി ശര്‍മ്മ സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞു.

പന്ത് വരുന്നത് കണ്ട വിന്‍ഡീസ് ബാറ്റര്‍ ഡൈവ് ചെയ്തെങ്കിലും രക്ഷപ്പെടാനായില്ലാ. അശ്രദ്ധകാരണം വിന്‍ഡീസിനു നഷ്ടപ്പെട്ട വിക്കറ്റായി ഇത് മാറി. 48 പന്തില്‍ 19 റണ്ണാണ് താരം നേടിയത്.

മികച്ച തുടക്കമാണ് വെസ്റ്റിൻഡീസിന് ലഭിച്ചത്. 12 ഓവറിനുള്ളിൽ വെസ്റ്റിൻഡീസ് സ്കോർ 100 കടന്നിരുന്നു. എന്നാൽ 46 പന്തിൽ 62 റൺസ് നേടിയ ഓപ്പണർ ഡിയാൻഡ്ര ഡോട്ടിൻ പുറത്തായതോടെ വെസ്റ്റിൻഡീസിൻ്റെ തകർച്ച ആരംഭിച്ചു. ഇന്ത്യയ്ക്ക് വേണ്ടി സ്നേ റാണ മൂന്ന് വിക്കറ്റും മേഘ്ന രാജ് രണ്ട് വിക്കറ്റും ജുലൻ ഗോസ്വാമി, രാജേശ്വരി ഗയ്ഗ്വാദ്, പൂജ വസ്ത്രകർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.