എന്റെ ടി :20 ടീം ഇതാണ് :സർപ്രൈസ് പ്രവചനവുമായി മുൻ താരം

IMG 20210713 163831

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടി :20 ലോകകപ്പിന് തുടക്കം കുറിക്കുവാൻ ഇനി ആയ്ചകൾ മാത്രം അവശേഷിക്കെ എല്ലാ ശ്രദ്ധയും ലോകകപ്പിനുള്ള ഇന്ത്യൻ ടീം സ്‌ക്വാഡിലേക്കാണ്. പുതുമുഖ താരങ്ങൾ പലരും മികച്ച പ്രകടനം കാചവെക്കുന്ന ഒരു സാഹചര്യത്തിൽ എപ്രകാരമുള്ള ഒരു ടീമിനെയാകും ഇന്ത്യ ലോകകപ്പിനായി അയക്കുകയെന്നതാണ് പ്രധാനം. വരുന്ന ഐപിഎല്ലിൽ അടക്കം ചില താരങ്ങൾ പുറത്തെടുക്കുന്ന പ്രകടനവും വളരെ ഏറെ നിർണായകമായി മാറും. വരുന്ന ഒക്ടോബർ 17ന് ആരംഭിക്കുന്ന ടി :20 ലോകകപ്പിന്റെ ഫൈനൽ നവംബർ പതിനാലിനാണ്. ഇന്ത്യയിലെ രൂക്ഷമായ കോവിഡ് സാഹചര്യത്തിൽ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഗൾഫ് രാജ്യങ്ങളിലാണ് നടക്കുന്നത്.

എന്നാൽ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സബാ കരീം.ടീമിലെ പ്രധാന താരങ്ങളായ ശിഖർ ധവാനും ഒപ്പം ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹലിനും പക്ഷേ സബാ കരീം ടീമിൽ ഇടം നൽകിയില്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണും ടി :20 ലോകകപ്പ് ടീമിലേക്ക് ഇടം നൽകുവാൻ അദ്ദേഹം തയ്യാറായില്ല. ഇക്കഴിഞ്ഞ ശ്രീലങ്കക്ക് എതിരായ ഏകദിന, ടി :20 പരമ്പരകളിൽ ഇന്ത്യൻ ടീമിനെ നയിച്ച ഓപ്പണർ ശിഖർ ധവാനാണ്.കൂടാതെ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമിക്കും അദ്ദേഹം അവസരം നൽകിയില്ല

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

“എന്റെ ടീമിൽ ഭുവിയെയും ഒപ്പം ശ്രേയസ് അയ്യരെയും ഞാൻ ഉൾപെടുത്തും. അവർ ഇരുവരും ടി :20 ടീമിലേക്ക് പ്രധാനപെട്ട താരങ്ങളായിട്ടാണ് എത്തുക. രാഹുൽ ചഹാറിനെ ഞാൻ ടീമിലെ ലെഗ് സ്പിന്നർ എന്ന നിലയിലാണ് ഉൾപെടുത്തിയത്. ആഗ്രസീവ് ശൈലിയിൽ പന്തെറിയുന്ന രാഹുൽ ചഹാറിന് ഏറെ വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവുണ്ട്. കൂടാതെ ഓഫ്‌ സ്പിന്നർ റോളിൽ വാഷിങ്ടൺ സുന്ദർ കളിക്കുന്നത് ബാറ്റിങ്ങിലും വളരെ ഏറെ സഹായകമാകും “സബാ കരീം തന്റെ ഇന്ത്യൻ ടീമിനെ കുറിച്ചുള്ള എല്ലാവിധ സംശയങ്ങൾക്കും ഉത്തരം നൽകി

സബാ കരീമിന്റെ സ്‌ക്വാഡ് :രോഹിത് ശർമ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, റിഷാബ് പന്ത്, ഹാർദിക് പാണ്ട്യ,രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുംറ, വാഷിങ്ടൺ സുന്ദർ,നടരാജൻ, ദീപക് ചഹാർ, രാഹുൽ ചഹാർ, ഭുവനേശ്വർ കുമാർ

Scroll to Top