ഞാന്‍ മാനസികമായി തളര്‍ന്നു. അവരാണ് എന്നെ മടങ്ങി വരാന്‍ സഹായിച്ചത്.

ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയ പ്രമുഖ താരമായ യുസ്വേന്ദ്ര ചഹല്‍. ഇന്ത്യയില്‍ നടന്ന ആദ്യ ഐപിഎല്‍ പാദത്തില്‍ മോശം പ്രകടനം കാഴ്ച്ചവച്ചതിനെ തുടര്‍ന്നാണ് ചഹല്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്തായത്. ഇപ്പോഴിതാ ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍.

ടീമില്‍ നിന്നും പുറത്തായപ്പോള്‍ മാനസിക സംഘര്‍ഷം നേരിട്ടുവെന്നും എന്നാല്‍ ഭാര്യയുടേയും കുടുംബത്തിന്‍റയും ആരാധകരുടേയും പ്രചോദനത്തിലൂടെയാണ് തിരിച്ചുവരാന്‍ സാധിച്ചത് എന്ന് ചഹല്‍ പറഞ്ഞു.

327971

”കഴിഞ്ഞ നാല് വര്‍ഷം ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് പോലെ വലിയ വേദിയില്‍ കളിക്കാനുള്ള അവസരം എനിക്ക് നഷ്ടായി. രണ്ടോ മൂന്നോ ദിവസം കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. രണ്ടാംഘട്ട ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന സമയമായിരുന്നത്. ഞാന്‍ എന്റെ പരിശീലകരോട് ഏറെ നേരം സംസാരിച്ചു. അതിന്റെ ഫലം രണ്ടാംപാദ ഐപിഎല്ലില്‍ കാണുകയും ചെയ്തു

ആദ്യ പാദത്തില്‍ 7 മത്സരങ്ങളില്‍ നിന്നും 4 വിക്കറ്റാണ് ചഹല്‍ നേടിയത്. എന്നാല്‍ ശക്തമായി തിരിച്ചു വന്ന ചഹല്‍ രണ്ടാം പാദത്തില്‍ 8 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് നേടി. അതേ സമയം ടി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ചഹര്‍ മോശമാക്കിയെങ്കിലും, ടീമില്‍  മാറ്റം വരുത്താന്‍ തയ്യാറായില്ലാ.

”എന്റെ കുടുംബവും ഭാര്യയും എനിക്കൊപ്പമുണ്ടായിരുന്നു. ആരാധകര്‍ പ്രചോദനം നല്‍കികൊണ്ടേയിരുന്നു. എനിക്ക് തിരിച്ചുവരാനായത് അതിലൂടെയാണ്.” താരം പറഞ്ഞുനിര്‍ത്തി. ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ചഹലിനെ, ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്.