മലിംഗയെ മലർത്തിയടിച്ച് ചഹൽ. ഇനി മുന്നില്‍ ഒരാള്‍ മാത്രം.

ezgif 5 0069ae1886

രാജസ്ഥാൻ റോയൽസിന്റെ പഞ്ചാബിനെതിരായ മത്സരത്തിനിടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ ബോളർ ചഹൽ. മത്സരത്തിൽ ജിതേഷ് ശർമയുടെ വിക്കറ്റ് സ്വന്തമാക്കിയതോടെ ചഹൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവുമധികം വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ശ്രീലങ്കൻ മുൻ പേസർ ലസിത് മലിംഗയെ പിന്തള്ളിയാണ് ചഹൽ ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 170 വിക്കറ്റുകളാണ് മലിംഗ തന്റെ ഐപിഎൽ കരിയറിൽ നേടിയിട്ടുള്ളത്. ചഹൽ അത് മറികടന്ന് 171 വിക്കറ്റുകൾ ഇപ്പോൾ നേടിയിട്ടുണ്ട്.

തന്റെ ഐപിഎൽ കരിയറിൽ 183 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ബ്രവോയാണ് ലിസ്റ്റിലെ ഒന്നാമൻ. മത്സരത്തിൽ ജിതേഷ് ശർമയുടെ വിക്കറ്റ് സ്വന്തമാക്കിയാണ് ചഹൽ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ തന്റെ അവസാന ഓവറിലായിരുന്നു ജിതേഷ് ശർമ പുറത്തായത്. ഓവറിലെ നാലാം പന്തിൽ ചാഹൽ ഒരു ലോ ഫുൾ ടോസ് ഏറിയുകയുണ്ടായി. ജിതേഷ് ശർമ പന്ത് ലോങ്ങ് ഓഫിന് മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ചു. എന്നാൽ ലോങ്ങ് ഓഫീൽ ഫീൽഡ് ചെയ്തിരുന്ന റിയാൻ പരഗ് ഓടിയെത്തുകയും പന്ത് കൈപ്പിടിയിലൊതുക്കുകയും ചെയ്തു. ഇതോടെ പഞ്ചാബിന്റെ രണ്ടാം വിക്കറ്റ് നഷ്ടമാവുകയായിരുന്നു.

See also  ടെസ്റ്റ്‌ റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ അഭിമാനനേട്ടം.

മത്സരത്തിൽ അത്ര മികച്ച ബോളിംഗ് പ്രകടനമായിരുന്നില്ല ചഹൽ കാഴ്ചവച്ചത്. നിശ്ചിത നാലോവറുകളിൽ 50 റൺസ് വഴങ്ങിയാണ് ചഹൽ ജിതേഷിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ഇനിംസിന്റെ ആദ്യ പന്ത് മുതൽ പഞ്ചാബ് കിങ്സ് അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഓപ്പണർമാരായ പ്രഭ്സിംറാനും ശിഖർ ധവാനും പഞ്ചാബിനായി ആക്രമണം അഴിച്ചുവിട്ടു.

ഗുവാഹത്തിയിലെ ബാറ്റിംഗിന് അനുയോജ്യമായ പിച്ചിൽ ഒരു വമ്പൻ സ്കോറാണ് പഞ്ചാബ് ആദ്യ ഇന്നിങ്സിൽ നേടിയിരിക്കുന്നത്. ഇതു മറികടക്കാൻ രാജസ്ഥാൻ റോയൽസിന് വളരെയധികം കഷ്ടപ്പെടേണ്ടി വരും എന്ന് ഉറപ്പാണ്. എന്നിരുന്നാലും ഒരു വമ്പൻ നിര തന്നെയാണ് രാജസ്ഥാനുള്ളത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ

Scroll to Top