അവർ വിക്കറ്റ് നേടട്ടെ, എനിക്ക് സന്തോഷം ഉള്ളൂ, തുറന്നുപറഞ്ഞ് ചഹൽ

ഐപിഎൽ പതിനഞ്ചാം സീസണിൽ പർപ്പിൾ ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടം കനക്കുകയാണ്. രാജസ്ഥാൻ റോയൽസിൻ്റെ ചഹലും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ സ്പിന്നർ ഹസരങ്കയും ആണ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിൽക്കുന്നത്. ഇന്നലെ ലക്നൗ സൂപ്പർ ജയൻസിനെതിരെ ഒരു വിക്കറ്റ് നേടിയതോടെയാണ് ചഹൽ ഒന്നാംസ്ഥാനത്തേക്ക് തിരികെ എത്തിയത്. ഇപ്പോഴിതാ ഹസരങ്ക വിക്കറ്റ് നേടുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചഹൽ.

ഹസരങ്ക വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷം ഉള്ളൂ എന്നും, തനിക്ക് സഹോദരതുല്യൻ ആണെന്നും ചഹൽ വ്യക്തമാക്കി. കഴിഞ്ഞവർഷം ബാംഗ്ലൂരിന് വേണ്ടി ഇരുവരും ഒന്നിച്ചായിരുന്നു കളിച്ചത്. ഇന്നലെ നടന്ന മത്സരത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ടീമിൽ തൻ്റെ സ്പിൻ പങ്കാളിയായായിരുന്ന കുൽദീപ്പും വിക്കറ്റ് നേടുന്നതിൽ സന്തോഷമുണ്ടെന്ന് ചഹൽ കൂട്ടിച്ചേർത്തു.

images 1 3


പർപ്പിൾ ക്യാപ്പിൽ ഒന്നാം സ്ഥാനത്താണെങ്കിലും അത്ര മികച്ച പ്രകടനം ആയിരുന്നില്ല ഇന്നലെ ചഹൽ കാഴ്ചവച്ചത്. നാല് ഓവറിൽ 42 റൺസ് വഴങ്ങി ആണ് താരം ഒരു വിക്കറ്റ് സ്വന്തമാക്കിയത്. ലഖ്നൗ വിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ ദീപക് ഹൂഡെയെയാണ് താരം പുറത്താക്കിയത്. സഞ്ജുവിൻ്റെ കിടിലൻ സ്റ്റമ്പിങ് ആണ് ചഹലിന് ഒരു വിക്കറ്റ് ലഭിക്കാൻ കാരണം.

images 3 6

13 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റ് ആണ് ചഹലിന് ഉള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് തന്നെ 23 വിക്കറ്റാണ് ഹസരങ്ക സ്വന്തമാക്കിയിട്ടുള്ളത്. 11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റ് നേടിയിട്ടുള്ള റബാഡ ആണ് മൂന്നാം സ്ഥാനത്ത്. 12 മത്സരങ്ങളിൽനിന്ന് 18 വിക്കറ്റുമായി കുൽദീപ് യാദവ് ആറാം സ്ഥാനത്താണ്.