ഇംഗ്ലണ്ട് അപമാനിച്ചു. അവരോടൊക്കെ ആണെങ്കിൽ അവർ അങ്ങനെ ചെയ്യുമോ. തുറന്നടിച്ച് വെസ്റ്റിൻഡീസ് താരം.

ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് ടെസ്റ്റ് സീരീസിൽ ഇംഗ്ലണ്ട് തങ്ങളെ അപമാനിച്ചുവെന്ന് വെസ്റ്റിൻഡീസ് മുതിർന്ന താരം. ഇരുവരും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിനുശേഷമാണ് വെസ്റ്റിൻഡീസ് താരം ഈ ആരോപണം ഉന്നയിച്ചത്. വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രൈത്വൈറ്റ് ആണ് ആരോപണവുമായി മുന്നോട്ടുവന്നത്. ഇത് വെസ്റ്റിൻഡീസ്നോടുള്ള അനാദരവാണെന്നാണ് താരം പറഞ്ഞത്.

രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് വെസ്റ്റിൻഡീസ് എടുത്തു നിൽക്കയാണ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയിരുന്നു. 286 റൺസ് വിജയലക്ഷ്യവുമായാണ് വെസ്റ്റിൻഡീസ് ഇറങ്ങിത്.

275597497 691470408672683 5643627986710918178 n


മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 67 റൺസിൽ പതുങ്ങിയെങ്കിലും പിരിയാത്ത ഹോൾഡർ-ബോണർ അർധസെഞ്ചുറി കൂട്ടുകെട്ടിൽ വെസ്റ്റിൻഡീസ് നില ഉറപ്പിച്ചു. ബോണർ 38 റൺസോടെയും ഹോൾഡർ 37 റൺസോടെയും പുറത്താകാതെ നിന്നു.
മത്സരം സമനില ആകുമെന്ന് ഉറപ്പായിട്ടും എന്തിനാണ് ഇംഗ്ലണ്ട് അവസാന ഓവർ വരെ കളി കൊണ്ടുപോയത് എന്നാണ് കാർലോസ് ബ്രൈത് വൈറ്റിൻ്റെ ചോദ്യം.

താരത്തിൻ്റെ വാക്കുകളിലൂടെ..
“ഞാൻ ഈ ടീമിൻറെ ഒരു മുതിർന്ന താരമാണെങ്കിൽ ഇംഗ്ലണ്ടിൻ്റെ ഈ നടപടി ഞങ്ങളെ അപമാനിക്കുന്ന ഒന്നായെ കാണു. മത്സരത്തിലെ അവസാന മണിക്കൂറുകളിൽ രണ്ടു ബാറ്റ്സ്മാൻമാർ നിലയുറപ്പിചു നിൽക്കെ ബോളർമാർക്ക് ഗ്രൗണ്ടിൽ നിന്നു ഒരു സഹായവും ലഭിക്കില്ല എന്ന ഉറപ്പായിട്ടും എന്തിനാണ് മത്സരം അവസാനം നിമിഷം വരെ കൊണ്ടുപോയത്.

ആറു വിക്കറ്റ് കൂടെ വീഴ്ത്താം എന്ന് കരുതിയിരുന്നോ അവർ?
ആഷസ് പരമ്പരയിൽ ആയിരുന്നെങ്കിൽ അവർ അങ്ങനെ ചെയ്യുമായിരുന്നോ? ഇന്ത്യ,ന്യൂസിലാൻഡ് പാകിസ്ഥാൻ ആയിരുന്നുവെങ്കിൽ അവർ അങ്ങനെ ചെയ്യുമോ? ഇല്ല എന്ന് തന്നെയാകും ഉത്തരം. പിന്നെ എന്തിനാണ് ഞങ്ങളോട് മാത്രം അവർ ഇങ്ങനെ ചെയ്തത്. ഇംഗ്ലണ്ട് കരുതുന്നതിലും മികച്ച ടീം ആണ് തങ്ങളെന്ന് തെളിയിക്കാൻ മോഹികുന്നുണ്ടാകും ഓരോ വെസ്റ്റ് ഇൻഡീസ് താരങ്ങളും.”ബ്രാത് വൈറ്റ് പറഞ്ഞു.