ഓസ്ട്രേലിയ – ഇന്ത്യ പരമ്പരയിലെ നാലാം ടെസ്റ്റില്‍ മറക്കാനാവത്ത നിമിഷങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം നിതീഷ് റെഡ്ഡിയുടെ സെഞ്ചുറിയാണെങ്കില്‍ നാലാം ദിനം അതിരാവിലെ തന്നെ ജസ്പ്രീത് ബുംറയുടെ ഒരു വിക്കറ്റാണ് ഇന്ത്യന്‍ ആരാധര്‍ക്ക് ആവേശം പകര്‍ന്നത്.
ആദ്യ ഇന്നിംഗ്സില്‍ ജസ്പ്രീത് ബുംറയെ ബൗണ്ടറികളും സിക്സിനും പറത്തിയ സാം കോണ്‍സ്റ്റസിന്‍റെ കുറ്റിയാണ് ജസ്പ്രീത് ബുംറ രണ്ടാം ഇന്നിംഗ്സില്‍ പറത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 65 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം 60 റണ്‍സാണ് താരം നേടിയത്.
BUMRAH, THE GOAT.
— Johns. (@CricCrazyJohns) December 29, 2024
– 26th wicket in Border Gavaskar Trophy 2024, An all-time series in Test history. 🐐 pic.twitter.com/xaS0LD6YMI
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനെത്തിയ സാം കോണ്‍സ്റ്റിന്‍റെ ബാറ്റിനും പാഡിനുമിടയിലൂടെ പോയി കുറ്റി തെറിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിനു ശേഷം ബുംറയെ ആക്രമിക്കാനായിരുന്നു പ്ലാന്‍ എന്ന പ്രസ്താവന ഓസ്ട്രേലിയന്‍ ഓപ്പണര്‍ നടത്തിയിരുന്നു. കൂടാതെ ഇന്ത്യന്‍ ഇന്നിംഗ്സിനിടെ ചില സെലിബ്രേഷനും അരങ്ങേറ്റ മത്സരം കളിക്കുന്ന സാം കോണ്‍സ്റ്റസ് നടത്തിയിരുന്നു.