അവന് വെറും 28 വയസ്സേയുള്ളു. ലോകകപ്പിനേക്കാള്‍ പ്രധാനം അവന്‍റെ കരിയര്‍ : രോഹിത് ശര്‍മ്മ

ടി20 ലോകകപ്പ് കളിപ്പിക്കുന്നതിനേക്കാള്‍ ജസ്പ്രീത് ബുംറയുടെ കരിയര്‍ രക്ഷപ്പെടുത്തന്നതാണ് പ്രധാനമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മെല്‍ബണില്‍ നടന്ന പത്ര സമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പുറത്തിന് പരിക്കേറ്റ് പുറത്തായിരുന്നു.

” ഞങ്ങള്‍ ഒരുപാട് വിദഗ്ദരുമായി ബുംറയുടെ പരിക്കിനെ പറ്റി സംസാരിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ ആഗ്രഹിച്ചത് കിട്ടിയില്ലാ. ഈ ലോകകപ്പ് പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ബുംറയുടെ കരിയര്‍ ”

” അവന് 27-28 വയസ്സേയുള്ളു. ഒരുപാട് ക്രിക്കറ്റ് അവന്‍റെ മുന്‍പില്‍ ഉണ്ട്. അതുകൊണ്ട് റിസ്ക് എടുക്കാനാവില്ലാ. ” രോഹിത് ശര്‍മ്മ പറഞ്ഞു.

ഒരുപാട് മത്സരങ്ങള്‍ ബുംറ കളിക്കുമെന്നും ഇന്ത്യയെ വിജയിപ്പിക്കുമെന്നും രോഹിത് കൂട്ടിചേര്‍ത്തു. ജസ്പ്രീത് ബുംറക്ക് പകരമായി മുഹമ്മദ് ഷാമിയേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.