ബ്രിസ്ബേനിൽ അഞ്ചാം ദിനംമഴ ഭീഷണി : കാലാവസ്ഥ പ്രവചനം

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടക്കുന്ന ബ്രിസ്ബേനിൽ പോരാട്ടം  അഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്. അവസാന  ദിവസമായ നാളെ  10 വിക്കറ്റ് ശേഷിക്കെ 324 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്. 1988നുശേഷം ബ്രിസ്ബേനില്‍ തോറ്റിട്ടില്ലാത്ത ഓസീസ് ഇന്ത്യയെ വീഴ്ത്തി പരമ്പര സ്വന്തമാക്കാമെന്നാണ് പ്രതീക്ഷയിലാണ് ഇപ്പോൾ .

എന്നാൽ മഴ കാരണം നാലാം ദിനം അവസാന സെഷനിൽ കളി നടന്നില്ല. നാളെയും ബ്രിസ്ബേനിൽ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ പെയ്യാൻ 80 ശതമാനം വരെ സാധ്യതയാണ് കാലാവസ്ഥ വകുപ്പ്  പ്രവചിക്കുന്നത്. ഉച്ചക്ക് ശേഷം കാറ്റും മഴയും ഉണ്ടാവുമെന്നും പ്രവചനമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ആദ്യ സെഷനില്‍ ഓസീസ് പേസ് ബൗളിംഗിനെ പ്രതിരോധിക്കുകയാവും ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.പരമാവധി 98 ഓവർ വരെ നാളെ പന്തെറിയാം ഓസീസിന്. ഇന്ത്യ ഈ 328 റൺസ് പിന്തുടർന്ന് ജയിച്ചാൽ അത് ഓസീസ് മണ്ണിലെ  ചരിത്രമാകും.

അതേസമയം   ടെസ്റ്റ് മത്സരം സമനിലയാക്കിയാല്‍ പോലും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യക്ക് നിലനിര്‍ത്താനാവും. ഇരു ടീമിനും വിജയ സാധ്യത ഉണ്ടെന്നിരിക്കെ അവസാന ദിവസം മഴയാവും ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ ഫലം നിര്‍ണയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്നും താഴ്ന്നും പന്ത് വരുന്ന ബ്രിസ്ബേന്‍ പിച്ചില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പാറ്റ് കമിന്‍സിനെയും ജോഷ് ഹേസല്‍വുഡിനെയും ,മിച്ചൽ സ്റ്റാർക്കിനെയും  അതിജീവിക്കുക എന്ന വലിയ  വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഇതുവരെ ബ്രിസ്ബേനിൽ  നടന്ന  ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ   ഒരു സന്ദർശക ടീം പിന്തുടർന്ന് ജയിച്ച ഉയർന്ന സ്കോർ 170 ആണ്. 1978ൽ ഇംഗ്ലണ്ടിന്‍റെ ജയം   ഇതേ  മൈതാനത്ത്   7 വിക്കറ്റിനായിരുന്നു. ഗാബയിൽ ഇന്ത്യയുടെ  ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്സ് സ്കോർ 355 ആണ്. 1968ലായിരുന്നു അത്. അന്ന് 39 റൺസിന് ഇന്ത്യ മത്സരം  തോൽക്കുകയും ചെയ്തു. ജയത്തിലേക്ക് ബാറ്റുവീശുക വളരെ  ദുഷ്കരമാണ്.അതിനാൽ തന്നെ മഴക്കൊപ്പം ബാറ്റിംഗ് നിരയും സഹായത്തിനെത്തും  എന്നാണ് ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത് .

Read More  ഒരു മാസം മുൻപ് അനിയന്റെ മരണം : ഇന്നലെ ഐപിൽ അരങ്ങേറ്റം - ചേതൻ സക്കറിയയുടെ കഥ തുറന്ന് പറഞ്ഞ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here