അവർ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല; ഇശാന്ത് ശർമയെയും അജിങ്ക്യ രഹാനെയും ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയത് നന്നായി

മോശം ഫോമിനെ തുടർന്ന് ടെസ്റ്റ് ടീമിൽ നിന്നും അജിങ്ക്യ രഹാനെയും ഇഷാന്ത് ശർമയെയും ബിസിസിഐ പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ യുവതാരങ്ങളെ ഉൾപ്പെടുത്തിയെങ്കിലും മുതിർന്ന താരങ്ങളായ ഇരുവരെയും ബിസിസിഐ ഒഴിവാക്കി. ഇപ്പോഴിതാ ബിസിസിഐയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്.

അടുത്തമാസം ഒന്നു മുതൽ അഞ്ചു വരെയാണ് ആണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം. മത്സരത്തിനായുള്ള ബിസിസിഐ പ്രഖ്യാപിച്ച ടീമിൽ യുവതാരങ്ങളായ പ്രസിദ്ധ കൃഷ്ണ, കെ എസ് ഭരത് എന്നിവർ സ്ഥാനം നേടി. രഹാനെയെയും ഇഷാന്ത് ശർമ്മയെയും ടീമിൽ നിന്ന് പുറത്താക്കിയത് നല്ല കാര്യമാണ് എന്നാണ് ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടത്.

images 9


“ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും അജിങ്ക്യ രഹാനെയും ഇശാന്ത് ശർമയെയും പുറത്താക്കിയത് സെലക്ടർമാർ എടുത്ത നല്ല തീരുമാനം ആണ് എന്ന് എനിക്ക് തോന്നുന്നു. അവർക്ക് വയസ്സ് ആവുകയാണ്, മാത്രമല്ല അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നില്ല. മികച്ച യുവ താരങ്ങളെ ടീമിൽ എടുത്ത്, അനുഭവസമ്പന്നരായ കളിക്കാരുടെ കൂടെ കളിപ്പികുന്നത് നല്ലതായിരിക്കും.

images 10


ശ്രേയസ് അയ്യർ വിരാട് കോഹ്ലിയുടെ കൂടെ ഒരുപാട് വർഷം ബാറ്റ് ചെയ്തിട്ടുണ്ട്. അതിൻ്റെ ഗുണം ആണ് അവൻ്റെ ഇപ്പോഴത്തെ വിജയവും. അവന് വ്യക്തമായ ഒരു ഗെയിം പ്ലാൻ ഉണ്ടാക്കാൻ സഹായിക്കുന്നതും. പ്രസിദ്ധ കൃഷ്ണയുടെ കാര്യം എടുത്തു നോക്കി കഴിഞ്ഞാൽ, അവൻ ബുംറയുടെയും ഷമ്മിയുടെയും കൂടെയാണ് കളിക്കാൻ വരുന്നത്.അത് കളിക്കാരെ മാറ്റി കളിപ്പിക്കാൻ നല്ലതാണ്.”- ബ്രാഡ് ഹോഗ് പറഞ്ഞു.