ഷഹീന്‍ അഫ്രീദിയേ അല്ല. ഇന്ത്യ പേടിക്കേണ്ടത് മറ്റൊരു താരത്തെ : ആകാശ് ചോപ്ര

pakistan 2022

ഈ ഓസ്ട്രേലിയന്‍ ടി20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദി – ഹാരീസ് റൗഫ് – നസീം ഷാ പേസ് ത്രയവുമായാണ് ഇന്ത്യ എത്തുക. ഷഹീന്‍ അഫ്രീദിയും ഹാരീസ് റൗഫും പരിചയസമ്പന്നനായ താരമാണെങ്കില്‍, ഇക്കഴിഞ്ഞ ഏഷ്യ കപ്പിലൂടെയാണ് നസീം ഷാ, ടീമിലെ സ്ഥാനം ഉറപ്പിച്ചത്.

ഈ വരുന്ന ഞായറാഴ്ച്ചയാണ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ ആദ്യ മത്സരം. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത ഷഹീന്‍ അഫ്രീദി ടീമിലുണ്ട്. ഇപ്പോഴിതാ ഭയക്കേണ്ടത് ഷഹീനയല്ല, മറ്റൊരു താരത്തെയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

Rohit Sharma and Babar Azam. PC Getty

” എനിക്കു തോന്നുന്നത് ഞായറാഴ്ച പാകിസ്താനെതിരേ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ഷഹീന്‍ അഫ്രിഡിയേക്കാള്‍ ഇന്ത്യ കൂടുതല്‍ ഭയക്കേണ്ടത് ഹാരിസ് റൗഫിനെയാണെന്നാണ്. അഫ്രീഡി തന്റെ ഏറ്റവും മികച്ച ഫോമിലേക്കു ഇനിയുമെത്തിയിട്ടില്ല. ഇന്ത്യക്കെതിരായ അടുത്ത കളിക്കുമുമ്പ് അദ്ദേഹം പഴയ നിലയിലേക്കു ഉയരാന്‍ സാധ്യത കുറവാണ്. കടുപ്പമേറിയ ഓവറുകള്‍ പാകിസ്താനു വേണ്ടി എറിയുക റൗഫായിരിക്കും. കളിയില്‍ വ്യത്യാസമുണ്ടാക്കാന്‍ താരത്തിനു കഴിയും ” ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

പരിക്കില്‍ നിന്നും മുക്തമായാണ് ഷഹീന്‍ അഫ്രീദി തിരിച്ചെത്തുന്നത്. ഇക്കഴിഞ്ഞ അഫ്ഗാനെതിരെയുള്ള പരിശീലന മത്സരത്തില്‍ ഷഹീന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

Scroll to Top