ചെറുപ്പത്തിലേ കപില്‍ദേവാകാനായിരുന്നു ആഗ്രഹം. അശ്വിന്‍ വെളിപ്പെടുത്തുന്നു

kapildev and ashwin

മൊഹാലിയില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കപില്‍ദേവിനെ വിക്കറ്റ്  വേട്ടാകാരുടെ പട്ടികയില്‍ രവിചന്ദ്ര അശ്വിന്‍ മറികടന്നിരുന്നു. കപില്‍ദേവിന്‍റെ 434 ടെസ്റ്റ് വിക്കറ്റ് എന്ന റെക്കോഡ് മറികടന്ന അശ്വിനു മുന്നിലുള്ളത് അനില്‍ കുംബ്ലെയാണ്. രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കന്‍ ബാറ്റര്‍ അസലങ്കയെ പുറത്താക്കിയാണ് റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. തന്‍റെ ചെറുപ്പകാലത്ത് മീഡിയം പേസര്‍ ബോളറാവാനും മറ്റൊരു കപില്‍ദേവാകാനും ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍.

തന്റെ യൂട്യൂബ് ചാനലിൽ കപില്‍ദേവിനെ മറികടന്നതിന്റെ നേട്ടത്തെക്കുറിച്ച് അശ്വിൻ പറഞ്ഞപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍ “28 വർഷം മുമ്പ്, റിച്ചാർഡ് ഹാഡ്‌ലിയുടെ റെക്കോർഡ് മറികടന്നപ്പോൾ ഞാൻ എന്റെ അച്ഛനോടൊപ്പം അന്ന് സന്തോഷിച്ചിരുന്നു. എന്റെ വന്യമായ സ്വപ്നത്തിൽ പോലും, അദ്ദേഹത്തിന്‍റെ വിക്കറ്റുകളുടെ എണ്ണം മറികടക്കാൻ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല, എട്ടാം വയസ്സില്‍ ക്രിക്കറ്റ് തുടങ്ങിയപ്പോള്‍ ഒരു ബാറ്ററാകാനാണ് ആഗ്രഹിച്ചത് ”

335450

“1994ൽ ബാറ്റിങ്ങായിരുന്നു എന്റെ ആകർഷണം. സച്ചിൻ ടെണ്ടുൽക്കർ സീനിലേക്ക് വരുന്നതേയുണ്ടായിരുന്നുള്ളു, കപിൽ ദേവായിരുന്നു ഭയങ്കര സ്‌ട്രൈക്കര്‍ ” അശ്വിന്‍ പറഞ്ഞു. അടുത്ത കപിൽ ദേവ് ആകാൻ അച്ഛന്റെ ഉപദേശപ്രകാരമാണ് താൻ അക്കാലത്ത് മീഡിയം പേസ് പന്തെറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  സമീര്‍ റിസ്വിക്കായി മുടക്കിയത് എട്ടര കോടി രൂപ. അരങ്ങേറ്റം റാഷീദ് ഖാനെ സിക്സടിച്ച്.
335334

“വാസ്തവത്തിൽ, അടുത്ത കപിൽ പാജിയാകാൻ ഞാൻ എന്റെ അച്ഛന്റെ ഉപദേശപ്രകാരം മീഡിയം പേസ് ബൗൾ ചെയ്യാറുണ്ടായിരുന്നു. അതിനുശേഷം ഒരു ഓഫ് സ്പിന്നർ ആകാനും ഇന്ത്യയെ പ്രതിനിധീകരിക്കാനും ഇത്രയും വർഷം… ഞാൻ ഇന്ത്യയ്ക്കുവേണ്ടി കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” അശ്വിൻ തന്‍റെ ചാനലില്‍ പറഞ്ഞു

മാര്‍ച്ച് 12 നാണ് രണ്ടാം ടെസ്റ്റ്. മത്സരത്തില്‍ 4 വിക്കറ്റ് കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ ഡെയ്ല്‍ സ്റ്റെയ്നെ മറികടക്കാം

Scroll to Top