സ്റ്റീവ് സ്മിത്ത് നല്ല രീതിയില്‍ നിയമത്തിലെ പഴുതുകള്‍ മുതലെടുത്തു. അങ്ങനെ ചെയ്യരുത് എന്ന് പാര്‍ഥീവ് പട്ടേല്‍.

ഇൻഡോറിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസിയിൽ മതിപ്പുളവാക്കി മുൻ ഇന്ത്യൻ കീപ്പർ-ബാറ്റർ പാർഥിവ് പട്ടേൽ . ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്.

മത്സരത്തിന്‍റെ ആദ്യ രണ്ട് ദിനം കഴിഞ്ഞപ്പോള്‍ തന്നെ വിജയത്തിനടുത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. 76 റണ്‍സാണ് ഓസ്ട്രേലിയക്ക് വിജയിക്കാന്‍ വേണ്ടത്.

കളിയെക്കുറിച്ച് വളരെയധികം ധാരണയോടെയാണ് സ്മിത്ത് ഓസ്‌ട്രേലിയയെ നയിച്ചതെന്നും പാര്‍ഥീവ് പട്ടേൽ ക്രിക്ബസിനോട് പറഞ്ഞു.

57f7737d f4ee 4f62 b543 326afa5efb47

“സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസി ഇന്ന് മിച്ചതായിരുന്നു. അവൻ തന്റെ ബൗളർമാരെ നന്നായി റൊട്ടേറ്റ് ചെയ്തു, ശരിയായ ബൗളറെ ഉപയോഗിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഡിആർഎസ് കോളുകൾ എടുക്കുമ്പോഴും അദ്ദേഹം വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ടു. പാറ്റ് കമ്മിൻസിന് വേണ്ടത്ര ക്യാപ്റ്റൻസി പരിചയമില്ല, എന്നാൽ സ്മിത്തിന് അതിൽ ധാരാളം ഉണ്ട്,” പട്ടേൽ പറഞ്ഞു.

ക്രിക്കറ്റ് നിയമത്തില്‍ പഴുതുകളുണ്ടെന്ന് സ്മിത്തിന് അറിയാം എന്ന് അത് നന്നായി ഉപയോഗപ്പെടുത്തു എന്നും പട്ടേല്‍ ചൂണ്ടികാട്ടി. “സ്‌റ്റീവ് സ്മിത്തിന് അക്കാര്യം അറിയാം, അവൻ പഴുതുകൾ മുതലെടുത്തു. സ്റ്റംപിങ്ങിനായി അപ്പീൽ ഉണ്ടാകുമ്പോൾ അത് പുറത്താകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഓൺ-ഫീൽഡ് അമ്പയർ മൂന്നാം അമ്പയറുടെ അടുത്തേ്ക് പോകുന്നത് ഒഴിവാക്കണം,” മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പറഞ്ഞു

20230301 101924

സ്റ്റംപിങ്ങിന് വേണ്ടി മാത്രം അപ്പീൽ നൽകിയാൽ മാത്രമേ ടിവി അമ്പയർ സ്റ്റമ്പിംഗ് അവലോകനം ചെയ്യാവൂ എന്നതാണ് അനുയോജ്യമായ പരിഹാരം. സ്റ്റംപിങ്ങ് അപ്പീലില്‍ ക്യാച്ച് പരിശോധിക്കാനാവില്ലാ,” പട്ടേൽ കൂട്ടിച്ചേർത്തു.

മത്സരത്തില്‍ കുഹ്‌നെമാൻ എറിഞ്ഞ ബോൾ അശ്വിൻ മിസ്സാക്കിയപ്പോൾ കീപ്പർ ക്യാരി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു ,ശേഷം സ്റ്റമ്പിങ്ങിനു വേണ്ടി അപ്പീൽ ചെയ്തുവെങ്കിലും തേർഡ് അമ്പയർ ചെക്ക് ചെയ്തപ്പോൾ അശ്വിൻ്റെ ബാറ്റിൽ ബോൾ ടച്ച് ചെയ്തതായി കാണുകയും അത് ക്യാച്ച് ഔട്ട് ആയി വിധി വരുകയും ചെയ്തിരുന്നു