ഐപിഎല്ലിൽ ഈ താരങ്ങൾ കളിക്കില്ല :ഈ ടീമുകൾക്ക് ഇനി കഷ്ടകാലം

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് നിർത്തി വെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങളെല്ലാം പുനരാരംഭിക്കുന്നതിന് വേണ്ടിയാണ്. താരങ്ങൾക്കിടയിലെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്നാണ് മെയ്‌ ആദ്യ വാരം ഐപിഎല്ലിലെ കളികൾ എല്ലാം ബിസിസിഐ പൂർണ്ണമായി നിർത്തിവെച്ചത്. എന്നാൽ മത്സരങ്ങൾ എല്ലാം ഇന്ത്യയിൽ നിന്ന് മാറ്റി പകരം ദുബായിയടക്കം വേദിയാക്കി നാല് സ്റ്റേഡിയങ്ങളിൽ അവശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ :ഒക്ടോബർ മാസങ്ങളിലായി നടത്തുവാനും ബാക്കി സീസൺ ഐപിഎല്ലിന്റെ മത്സരാക്രമവും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.വരുന്ന ടി :20 ലോകകപ്പിന് ദിവസങ്ങൾ മുൻപായി ഐപിൽ അവസാനിപ്പിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ആലോചിക്കുന്നത്.

എന്നാൽ ഐപിൽ ബാക്കി മത്സരങ്ങൾ ആരംഭിക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യവും ഒപ്പം ആരാധകരുടെ എല്ലാം പ്രധാന ആശങ്കയും വിദേശ ക്രിക്കറ്റ്‌ ടീമിലെ താരങ്ങൾ ആരൊക്കെ ഇനി സീസണിൽ കളിക്കുവാൻ എത്തുമെന്നത് മാത്രമാണ്. കോവിഡ് വ്യാപനവും ഒപ്പം ടി :20 ലോകകപ്പും കാരണം താരങ്ങളെ എല്ലാം ഐപിഎല്ലിന് അയക്കില്ലയെന്ന് പല ക്രിക്കറ്റ്‌ ബോർഡുകളും ഇതിനകം അറിയിച്ച് കഴിഞ്ഞു. ഇംഗ്ലണ്ട്,ബാംഗ്ലാദേശ് ഓസ്ട്രേലിയ ക്രിക്കറ്റ്‌ ബോർഡുകൾ താരങ്ങളെ വിട്ടുനൽകുന്നതിലുള്ള എതിർപ്പ് വിശദമാക്കിയപ്പോൾ ഇനിയും ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഐപിഎല്ലിന്റെ ഭാഗമായി കളിക്കുന്ന പല ടീമുകൾക്കും പ്രധാന ഘടകമാണ് വിദേശ താരങ്ങൾ.

ഇംഗ്ലണ്ട് താരങ്ങൾ ആരും തന്നെ ഇനി വരുന്ന മത്സരങ്ങൾ കളിച്ചില്ലായെങ്കിൽ പണി കിട്ടുക മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിനാണ്. ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിങ്ങനെ സ്റ്റാർ താരങ്ങളുടെ സേവനം നഷ്ടമാകുന്ന രാജസ്ഥാൻ ടീമിന് പക്ഷേ പ്രതീക്ഷ സൗത്താഫ്രിക്കൻ ബോർഡിന്റെ അനുകൂല നിലപാടിലാണ്. ക്രിസ് മോറിസ്, ഡേവിഡ് മില്ലർ അടക്കമുള്ള താരങ്ങൾ കളിക്കുവാൻ എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ വലിയ തിരിച്ചടി നേരിടുന്ന മറ്റൊരു ടീം സൺറൈസേഴ്സ് ഹൈദരാബാദാണ്. ഓപ്പണർ ഡേവിഡ് വാർണറും, ജോണി ബെയർസ്റ്റോയും കളിക്കുവാൻ എത്തില്ലയെങ്കിൽ ടീമിന്റെ ബാറ്റിങ് പ്രതീക്ഷകൾ അസ്‌തമിക്കും. കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ടീമിനായി ഗ്ലെൻ മാക്സ്വെൽ ദുബായിൽ കളിക്കമെന്നാണ് ആഗ്രഹമെങ്കിലും ടി :20 ലോകകപ്പ് മുന്നിൽ നിൽക്കേ താരത്തെ അയക്കുവാൻ ഓസ്ട്രേലിയൻ ബോർഡ്‌ തയ്യാറാവില്ല.

മുൻപ് ഗൾഫ് നാടുകളിൽ നടന്ന 2014ലെ ഐപിൽ സീസണിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച മാക്സ്വെൽ ഏറെ മിന്നും ഫോമിലാണ്. താരം ഇത്തവണ സീസണിൽ 7 മത്സരങ്ങളിൽ നിന്നായി 223 റൺസ് അടിച്ചെടുത്തിരുന്നു. ഇയാൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത ടീം അവരുടെ നായകൻ കളിക്കുവാൻ ഇനി സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കുവാനെത്തുമോയെന്ന വമ്പൻ ആശങ്കയിലാണ്. മോർഗനെ കൂടാതെ പാറ്റ് കമ്മിൻസ് കളിക്കുവാൻ എത്തില്ല എന്ന് മുൻപ് അറിയിച്ചിരുന്നു