ആറ് വർഷങ്ങൾ ശേഷം ഭുവി ഈ തെറ്റ് എങ്ങനെ ചെയ്തു :ബുംറയെ കുറ്റപ്പെടുത്തി ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കികാണുന്നത്.ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ സംഘത്തിലെ യുവതാരങ്ങളും ഒപ്പം പുതുമുഖങ്ങളും ടി :20 ലോകകപ്പ് അടക്കം വരാനിരിക്കേ എപ്രകാരം പ്രകടനം കാഴ്ചവെക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ആദ്യ ഏകദിനത്തിൽ ടീം ഇന്ത്യ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയെങ്കിലും ക്രിക്കറ്റ്‌ പ്രേമികൾ ഇന്ത്യൻ ടീമിന്റെ ബൗളിങ്ങിനെ ഏറെ വിശദമായി തന്നെ ഈ പരമ്പരയിൽ നോക്കികാണുമെന്നത് തീർച്ചയാണ്

എന്നാൽ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബൗളിംഗ് ആരംഭിച്ച ഇന്ത്യൻ ടീമിന് ആദ്യ 10 ഓവറിൽ പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുവാൻ ഇത്തവണയും കഴിഞ്ഞില്ല. ആരാധകർ എല്ലാം വീണ്ടും ചർച്ചയാക്കി മാറ്റുന്നത് പുതിയ പന്തിൽ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനമാണ്. പക്ഷേ അവിചാരിതമായി മത്സരത്തിൽ പേസ് ബൗളർ ഭുവനേശ്വർ കുമാർ ഒരു നോബോൾ എറിഞ്ഞതാണ് ഇപ്പോൾ ആരാധകരെ എല്ലാം ഞെട്ടിക്കുന്നത്. ഭുവി നൊ ബോൾ എറിഞ്ഞതിനും അപ്പുറം അത് സൃഷ്ടിച്ച റെക്കോർഡാണ് ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ സജീവ ചർച്ചയാക്കി മാറ്റുന്നത്.താരം ഇത്ര വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര കരിയറിൽ ഇങ്ങനെ ഒരു പിഴവ് വീണ്ടും ആവർത്തിച്ചു എന്ന് വിശ്വസിക്കാനുവില്ല എന്നാണ് പല ആരാധകരുടെയും അഭിപ്രായം.

ഇന്നത്തെ ലങ്കൻ ബാറ്റിങ് ഇന്നിങ്സിലെ അഞ്ചാം ഓവറിലാണ് ഭുവനേശ്വറിന്റെ ഭാഗത്ത്‌ നിന്നും നൊ ബോൾ വന്നത്. താരം നീണ്ട 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു നൊ ബോൾ എറിഞ്ഞത് എന്നതാണ് ഏറ്റവും സവിശേഷമായ ഒരു റെക്കോർഡ്. അവസാനമായി 2015 ഒക്ടോബറിലാണ് ഭുവി ബൗളിങ്ങിൽ ഒരു നോബോൾ എറിഞ്ഞത്. നിലവിൽ ടീം ഇന്ത്യയുടെ പ്രധാന ബൗളറായ ഭുവി പരിക്കിൽ നിന്നും മുക്തനായി പൂർണ്ണ ഫിറ്റ്നസ് നേടി വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ ബൗളിംഗ് ഘടകമായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ പലരും ഒപ്പം ഇന്ത്യൻ ടീം മാനേജ്മെന്റും.

അതേസമയം ഇനി വീണ്ടും നോബോൾ എറിയാതിരിക്കാൻ ഭുവനേശ്വർ വളരെ ശ്രദ്ധ പുലർത്തണമെന്നാണ് ആരാധകർ അഭിപ്രായപെടുന്നത്. ജസ്‌പ്രീത് ബുംറ 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എറിഞ്ഞ നോബോളിന്റെ മോശം ഓർമ പല ആരാധകരും പങ്കുവെക്കുന്നുണ്ട്.